22 Jan, 2025
1 min read

‘പത്താംക്ലാസ്സിലെ എന്റെ ഫോട്ടോ ഇപ്പോഴും മമ്മൂക്ക സൂക്ഷിച്ച് വച്ചിട്ടുണ്ട്’; ഓര്‍മ്മകള്‍ പങ്കുവെച്ച് പൗളി വല്‍സണ്‍

അണ്ണന്‍ തമ്പി, ഗപ്പി, ലീല, മംഗ്ലീഷ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് പൗളി വല്‍സണ്‍. മലയാള സിനിമയിലെ രണ്ടാം നിര അഭിനേതാക്കള്‍ക്കിടെ അധികം അംഗീകാരങ്ങളൊന്നും തേടിയെത്താത്ത ഈ താരത്തിനെ തേടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം എത്തുകയുണ്ടായി. മരിച്ചവരുടെ നന്മകള്‍ ചൊല്ലിക്കരയുന്ന ഒരു കഥാപാത്രത്തെയാണ് ഈമയൗ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ പൗളി അവതരിപ്പിച്ചത്. മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന ചിത്രമാണ് […]