15 Jan, 2025
1 min read

‘ഗോകുല്‍ നല്ല ഫൈന്‍ ആക്ടര്‍ ആണ്, പക്ഷെ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണം’ ; ജോഷി അന്ന് പറഞ്ഞ കാര്യം ഓര്‍ത്തെടുത്ത് സുരേഷ് ഗോപി

ഒരു നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയോടൊപ്പം ആദ്യമായി മകന്‍ ഗോകുല്‍ സുരേഷും എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ പ്രമോഷന്‍ പരിപാടിക്കിടെ ഗോകുല്‍ സുരേഷിനെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗോകുല്‍ നല്ല ഫൈന്‍ ആക്ടറാണെന്നും പക്ഷേ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണമെന്നും പാപ്പന്‍ ചിത്രത്തിന്റെ […]

1 min read

‘ആക്ഷന്‍ സീരീസിലെ സ്റ്റാറാണ് അച്ഛന്‍, പണ്ടുമുതലേ അച്ഛന്റെ ആക്ഷന്‍ എനിക്ക് ഇന്‍സ്പിരേഷന്‍’ ; ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലാണ് കാത്തിരിക്കുന്നത്. ജൂലൈ 29നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252മത്തെ ചിത്രമാണ് പാപ്പന്‍. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും പാപ്പന്‍. സുരേഷ് ഗോപിയുടെ പോലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്. ഇപ്പോഴിതാ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് […]

1 min read

തിയറ്ററുകളില്‍ തീപാറിക്കാന്‍ അവര്‍ വരുന്നു ; സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പന്‍’ റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിലെ പോലീസ് കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിച്ച നടനാണ് മലയാളികളുടെ സ്വന്തം സുരേഷ് ഗോപി. സിനിമയിലെ പോലീസ് എന്ന പറയുമ്പോള്‍ മലയാളികളുടെ മനസില്‍ ഓടി വരുന്നതും സുരേഷ് ഗോപിയുടെ ആ വേഷങ്ങള്‍ തന്നെയാണ്. 2012ല്‍ പുറത്തിറങ്ങിയ ദി കിംഗ് ആന്‍ഡ് ദി കമ്മീഷ്ണര്‍ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി അവസാനമായി പോലീസ് വേഷത്തില്‍ അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി പോലീസ് ആയി എത്തുന്നുവെന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ […]