22 Dec, 2024
1 min read

“ജോജുവിന്‍റെ/ എട്ടും എട്ടും പതിനാറിന്‍റെ/ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട/ പൊളപ്പൻ പണി” ; ലിജോ ജോസ് പെല്ലിശ്ശേരി

ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായി വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പണി. ജോജുവിനൊപ്പം സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യ ദിനം മുതല്‍ ലഭിക്കുന്നത്. ഇപ്പോഴിതാ ചുരുങ്ങിയ വാക്കുകളില്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. “ജോജുവിന്‍റെ/ എട്ടും എട്ടും പതിനാറിന്‍റെ/ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട/ പൊളപ്പൻ പണി”, എന്നാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ലിജോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അഭിനയ നായികയായി […]