OTT and Theatre Release Movies Bheeshmaparvam Kurup and Hridayam
“ഭീഷ്മ പർവ്വത്തിനും , കുറുപ്പിനും , ഹൃദയത്തിനും ഇത്രയേറേ ഷെയർ കിട്ടിയത് എന്തുകൊണ്ട്?” :ഒടിടി – തിയേറ്റർ റിലീസുകളെക്കുറിച്ച് പൃഥിരാജ് സുകുമാരന്റെ നിലപാട്
തിയേറ്റർ റിലീസും, ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള തൻ്റെ നിലപട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. കോവിഡ് പ്രതിസന്ധിയിലാണ് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതെന്നാണ് എല്ലാവരുടെയും ധാരണ,എന്നാൽ അത് തെറ്റായ ചിന്താഗതി ആണെന്ന് ഒരു മുഖ്യധാര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. “ഒടിടി പ്ലാറ്റ്ഫോം വഴി മാത്രം സിനിമകൾ റിലീസാകുന്ന സാഹചര്യം ഇവിടെ ഉണ്ടാകുമെന്ന് താൻ മുൻപേ പറഞ്ഞിട്ടുണ്ട്. അത് കോവിഡ് മഹാമാരി വരുന്നതിന് മുൻപേയാണ്. ആയ സമയത്ത് എലാവരും കൂടെ എന്നെ പിടിച്ച് നോസ്ട്രാഡമസ് ആക്കി […]