Ntikkakkkakkoru premandarnnu
‘ഭാവനയുടെ തിരിച്ചുവരവ് ഇഷ്ട്ടപെടുന്നവര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ‘
ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയില്‍ ഇടംനേടിയത് ഇക്കാരണത്താല്‍ ആയിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എന്ന നവാഗതന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ്. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സംഗീതത്തിന് […]