22 Jan, 2025
1 min read

‘പാപ്പന്റെ റിലീസ് സമയത്തും നന്ദന മോള്‍ക്ക് അത് നല്‍കാന്‍ മുന്നില്‍ നിന്ന മനുഷ്യ സ്‌നേഹത്തിന്റെ പേരാണ് സുരേഷ് ഗോപി’; അഞ്ചു പാര്‍വതിയുടെ കുറിപ്പ് വൈറല്‍

മലയാളത്തിന്റെ ആക്ഷന്‍ കിങ്ങാണ് സുരേഷ് ഗോപി. നടനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. നിരവധിപേരെയാണ് താരം സാമ്പത്തികമായും അല്ലാതെയും സഹായിച്ചിട്ടുള്ളത്. ഇതില്‍ ചിലത് വലിയ രീതിയില്‍ വാര്‍ത്തയാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ചിലരെ വിമര്‍ശിച്ചുകൊണ്ടും അതില്‍ നിന്നെല്ലാം വ്യത്യസ്തനായ സുരേഷ് ഗോപിയെ പുകഴ്ത്തികൊണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാര്‍വതി പ്രഭീഷ്. പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ […]