Mohanlal
സിംപിള്‍ ലുക്കില്‍ മോഹന്‍ലാല്‍; ശ്രദ്ധ നേടി ‘തുടരും’ പോസ്റ്റര്‍
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മറ്റ് […]
മോഹൻലാൽ ഒരുക്കിവെച്ച ദൃശ്യവിസ്മയം ഒരു സംഭവം തന്നെ ; ബറോസിന്റെ വീഡിയോ പുറത്ത്
മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന തിരിച്ചുവരവാണ് മോഹൻലാലിന്റേത്. മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും അദ്ദേഹം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നത് കാണാൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിരവധി പ്രതീക്ഷയുണർത്തുന്ന സിനിമകളാണ് ഇനി നടന്റേതായി പുറത്തിറങ്ങാനുള്ളത്. അതിൽ ആദ്യത്തെ സിനിമയാണ് ഫാന്റസി പീരീഡ് ചിത്രമായ ‘ബറോസ്’. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്.ബറോസിന്റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടായിരിക്കും എന്നതും പ്രത്യേകതയാണ്. ബറോസിന്റെ കന്നഡ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാല്‍ പാടുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുകയാണ്. മനോഹരമായ ഗാനമാണ് […]
“ആദ്യ സിനിമയില്‍ അങ്ങ് വില്ലന്‍ ആയിരുന്നില്ലേ? 1980 ല്‍ ഇറങ്ങിയ പടം?” ; ‘ബറോസ്’ ട്രെയ്‍ലർ ലോഞ്ച് വേദിയിൽ അക്ഷയ് കുമാർ
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസിന്‍റെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ച് ശ്രദ്ധേയമായത് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ സാന്നിധ്യം കൊണ്ടാണ്. മോഹന്‍ലാലുമായി സൗഹൃദം പുലര്‍ത്തുന്ന അക്ഷയ് കുമാര്‍ ആണ് ബറോസിന്‍റെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ച് ചെയ്തത്. മോഹന്‍ലാല്‍ എന്ന നടനോടുള്ള തന്‍റെ ബഹുമാനം വാക്കുകളില്‍ വ്യക്തമാക്കിക്കൊണ്ടാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്. മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റിലീസ് വര്‍ഷമടക്കം കൃത്യമായി പറയുന്ന അക്ഷയ് കുമാറിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിത്തുടങ്ങിയിട്ടുണ്ട്. “മോഹന്‍ലാല്‍ സാബിന്‍റെ വളരെ വലിയ ആരാധകനാണ് ഞാന്‍. […]
“നിങ്ങള്‍ ഊഹിച്ചുകൂട്ടുന്നതും മെനഞ്ഞ് കൂട്ടുന്നതുമൊക്കെ ഒരുപക്ഷേ നിങ്ങള്‍ക്ക് തന്നെ ബാധ്യത ആയേക്കാം ” ; മോഹന്‍ലാല്‍ ആരാധകരോട് ‘തുടരും’ സംവിധായകന്‍
മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ എത്തുന്ന ചിത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നും എന്ത് പ്രതീക്ഷിക്കരുതെന്നും പറയുകയാണ് സംവിധായകന്‍. രജപുത്ര വിഷ്വല്‍ മീഡിയ തന്നെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം. “മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഞാന്‍ ചെയ്യുന്ന […]
വാലിബന്റെ പരാജയം, നിരാശ മാറാനെടുത്തത് മൂന്നാഴ്ച; തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി
മൂന്നു ദശാബ്ദങ്ങൾ നീണ്ട ആ വലിയ കരിയറിലെ ഒരു അസാധാരണ വർഷമാണ് കടന്നു പോകുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്നു വിശേഷിപ്പിക്കാവുന്ന മോഹൻലാൽ എന്ന അഭിനേതാവിന് ഈ വർഷം അവകാശപ്പെടാൻ ഒരേ ഒരു ചിത്രം മാത്രം- മലൈക്കോട്ടൈ വാലിബൻ, അതും ബോക്സ്ഓഫീസിൽ ‘ലാൽ മാജിക്’ കാട്ടാതെ ഒതുങ്ങി. ഈ വർഷം ജനുവരി 25ന് റിലീസ് ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിനായി വൻ പ്രതീക്ഷയോടെ ആയിരുന്നു […]
ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എമ്പുരാൻ ” ; ആന്‍റണി പെരുമ്പാവൂര്‍
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രംകൂടിയാണ് മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ.മലമ്പുഴയില്‍ ഇന്ന് പുലര്‍ച്ചെ 5.35 ന് സിനിമയുടെ ചിത്രീകരണത്തിന് അവസാനമായി. 2025 മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ആശിര്‍വാദ് സിനിമാസിനെ സംബന്ധിച്ച് എമ്പുരാന്‍ അത്രയും പ്രാധാന്യമുള്ള ഒരു പ്രോജക്റ്റ് ആവുന്നത് എന്തുകൊണ്ടെന്ന് പറയുകയാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എമ്പുരാനിലൂടെ യാഥാര്‍ഥ്യമാവുന്നതെന്ന് […]
2025ൽ പുറത്തിറങ്ങാനുള്ളത് നാല് പടങ്ങൾ; പുതുവർഷത്തിൽ മോഹൻലാൽ കസറിക്കയറും
തലമുറകൾ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ സിനിമകളുടെ വീഡിയോയുമായി ആശീർവാദ് സിനിമാസ്. ഈ വർഷം ബറോസ് മാത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2025ൽ നാല് പടങ്ങളുണ്ട്. ഇവയുടെ റിലീസ് […]
നൂറ്റാണ്ടുകളായി നിധികാക്കുന്ന ഭൂതം വരാൻ ഇനി 28 ദിവസം; ബറോസ് പുത്തൻ പോസ്റ്ററുമായി താരം
നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ചെയ്യാൻ ഇനി ഇരുപത്തി എട്ട് ദിവസം മാത്രം. ഇതിനോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും മോഹൻലാൽ പങ്കിട്ടിട്ടുണ്ട്. മോഹൻലാലിനൊപ്പം മറ്റ് കഥാപാത്രങ്ങളെയും പോസ്റ്ററിൽ കാണാം. മോഹൻലാലിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ബറോസ് ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. […]
“മലയാളത്തിൽ ഒരു നായകന് കിട്ടിയ ഏറ്റവും മികച്ച ഇൻട്രോ ഈ സിനിമയിലാണ് ” ; നരസിംഹം സിനിമയെ കുറിച്ച് കുറിപ്പ്
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ചിത്രമായിരുന്നു ‘നരസിംഹം.’ നന്ദഗോപാൽ മാരാർ എന്ന കഥാപാത്രമായി മമ്മൂട്ടി കൂടി എത്തിയപ്പോൾ മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്‌ബസ്റ്ററുകളിലൊന്നായി നരസിംഹം മാറി. മോഹൻലാലിന്റെ ഇന്ദുചൂഡനും മമ്മൂട്ടിയുടെ മാരാറുമൊക്കെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന കഥാപാത്രമാണ്.ചിത്രത്തിലെ ഡയലോഗുകളും എവർഗ്രീനാണ്. ‘പോ മോനേ ദിനേശാ’ എന്ന കഥാപാത്രം തന്നെ ഉദാഹരണം. സോഷ്യൽ മീഡിയ ട്രോളുകളിലൊക്കെ ഇന്നും സജീവമാണ് ഈ പോ മോനേ ദിനേശാ വിളി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് […]
“ഹലോക്ക് ശേഷം മോഹൻലാലിന് കിട്ടുന്ന സൂപ്പർ ഹിറ്റ് ചിത്രം മാടമ്പി ” ; കുറിപ്പ് വൈറൽ
ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് മാടമ്പി. പത്തനംതിട്ട ഇലവട്ടം ഗ്രാമത്തിലെ പലിശക്കാരനായ ഗോപാലകൃഷ്ണപിള്ളയുടെ ജീവിതാനുഭവങ്ങൾ കേരളത്തിലെ ഫ്യൂഡലിസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം മാടമ്പി മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയായിരുന്നു മാടമ്പി. 2007 ജൂലൈ ൽ റിലീസ് ആയ ഹലോക്ക് ശേഷം മോഹൻലാലിന് കിട്ടുന്ന സൂപ്പർ ഹിറ്റ് ചിത്രം മാടമ്പി ആയിരുന്നു അതിന്റെ ഇടയിൽ […]