22 Jan, 2025
1 min read

ആക്ഷനില്‍ വിസ്മയിപ്പിച്ച് ധ്രുവ സര്‍ജ ; 60 മില്യണ്‍ കാഴ്ച്ചക്കാരുമായി മാര്‍ട്ടിന്‍ ടീസര്‍

കെജിഎഫിനു ശേഷം സാന്‍ഡല്‍വുഡില്‍ നിന്നും കേരളക്കരയില്‍ തരംഗകമാകാന്‍ മറ്റൊരു ആക്ഷന്‍ ചിത്രം കൂടി. ആക്ഷന്‍ ഹീറോ എന്നറിയപ്പെടുന്ന അര്‍ജുന്‍ കഥയെഴുതി എ.പി. അര്‍ജുന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാര്‍ട്ടിന്‍ എന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നത്. ധ്രുവ സര്‍ജയെ നായകനാക്കി എത്തുന്ന ചിത്രമാണ് മാര്‍ട്ടിന്‍. എ പി അര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പ്രീമിയര്‍ ബെംഗലൂരുവില്‍ നടന്നിരുന്നു. ചിത്രത്തിന്റെ അണിയറക്കാര്‍ എല്ലാം എത്തിയ ടീസര്‍ പ്രീമിയറിന് ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചിരുന്നു. […]