malayalam film script writer
തിരക്കഥകളിൽ സെഞ്ചുറി തികച്ച അതുല്യനായ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് ജോൺ പോൾ വിടവാങ്ങി ; അനശ്വര പ്രതിഭയ്ക്ക് ആദരാജ്ഞലികൾ
മലയാള സിനിമയ്ക്ക് പുതിയ ഭാവവും, രൂപവും സമ്മാനിച്ച, നൂറിലധികം സിനിമകളുടെ തിരക്കഥാകൃത്തായി പ്രവർത്തിച്ച ജോൺപോൾ അന്തരിച്ചു. 72 വയസ്സായിരുന്നു അദ്ദേഹത്തിന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിൽ രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ചികിത്സയിരുന്നു അദ്ദേഹം. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞതും ജോൺ പോളിൻ്റെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിക്കുകയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുൻപാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. […]