Makkal selvan’
ശരീര ഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ വിജയ് സേതുപതി ; മിറര്‍ സെല്‍ഫി വൈറലാവുന്നു
മലയാളികള്‍ക്ക് ഏറ്റവുമധികം പ്രിയപ്പെട്ട തമിഴ് നടനാണ് വിജയ് സേതുപതി. തെന്നിന്ത്യ മുഴുവന്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്. സിനിമകളില്‍ നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന നടന്‍, സിനിമയ്ക്ക് പുറത്തുള്ള തന്റെ ഇടപെടലുകള്‍ കൊണ്ടും നിറയെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ വിജയ് സേതുപതിയെ വിളിക്കുന്നത്. ഏത് കഥാപാത്രങ്ങളും അതിന്റെ പൂര്‍ണതയോടെ അവതരിപ്പിക്കുന്ന നടനാണ് വിജയ് സേതുപതി. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ നിന്ന് തുടങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയതും […]