21 Jan, 2025
1 min read

ചതിയുടെ കാണാക്കാഴ്ചകളിലൂടെ ഒരു റോളർകോസ്റ്റർ റൈഡ്! ‘ചെക്ക് മേറ്റ്’ റിവ്യൂ വായിക്കാം

പുതുമയുള്ളൊരു കഥ, പുത്തൻ കാഴ്ചകളുടെ ലോകം, പുതുപുത്തൻ ജീവിതങ്ങളിലൂടെയൊരു സഞ്ചാരം. അനൂപ് മേനോൻ നായകനായി ഇന്ന് തിയേറ്ററുകളിലെത്തിയ ‘ചെക്ക് മേറ്റ്’ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ചുവടുപിടിച്ചുകൊണ്ട് മലയാളികൾക്ക് ഇതുവരെ കാണാത്തതും കേൾക്കാത്തതും അനുഭവിക്കാത്തതുമായ ഒരു പുതിയ ലോകം പരിചയപ്പെടുത്തിയിരിക്കുകയാണ് ചിത്രം. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ചിരിക്കുന്ന ‘ചെക്ക് മേറ്റ്’ പറയുന്നത് സ്വന്തം നിലനിൽപ്പിനായി എന്തും ചെയ്യാൻ മടിയില്ലാത്ത ഫിലിപ്പ് കുര്യൻ എന്നൊരു അമേരിക്കൻ മലയാളിയുടേയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരുടേയും കഥയാണ്. പാലായിൽ നിന്ന് […]

1 min read

നിലനിൽപ്പിന്‍റെ രാജതന്ത്രവുമായി ഫിലിപ്പ് കുര്യനും കൂട്ടരും; ‘ചെക്ക് മേറ്റ്’ നാളെ മുതൽ തിയേറ്ററുകളിൽ

‘എതിരെ വരുന്നവനെ വെട്ടി വെട്ടി മുന്നോട്ടുപോകുന്ന നിലനിൽപ്പിന്‍റെ രാജതന്ത്ര’വുമായി ഫിലിപ്പ് കുര്യനും സംഘവും നാളെ മുതൽ തിയേറ്ററുകളിൽ. അമേരിക്കയിൽ സ്ഥിരതാമസക്കാരായ ഏതാനും മലയാളികളുടെ കൂട്ടായ്മയിൽ എത്തുന്ന ‘ചെക്ക് മേറ്റ്’ എന്ന സിനിമയിൽ അനൂപ് മേനോനാണ് നായക വേഷത്തിലെത്തുന്നത്. പ്രതിനായക വേഷത്തിൽ ലാലും അഭിനയിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ രതീഷ് ശേഖറാണ്. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ചടുലവും തീവ്രവുമായ സംഭാഷണങ്ങളുമായെത്തിയ ട്രെയിലർ ഇതിനകം വൈറലാണ്. അനൂപ് മേനോനും ലാലിനും പുറമെ രേഖ […]

1 min read

ന്യൂയോർക്കിൽ പിറന്നൊരു മലയാള സിനിമ! ‘ചെക്ക് മേറ്റ്’ ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ

മലയാള സിനിമയാണ് പക്ഷേ ഒരു സീൻ പോലും കേരളത്തിൽ ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ. അങ്ങനെ വിശേഷിപ്പിക്കാം ഓഗസ്റ്റ് 9ന് തിയേറ്ററുകളിലെത്തുന്ന ‘ചെക്ക് മേറ്റ്’ എന്ന ചിത്രത്തെ. പൂർണ്ണമായും ന്യൂയോർക്കിൽ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോനാണ് നായകനായെത്തുന്നത്. പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രതീഷ് ശേഖറാണ്. അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന […]

1 min read

ന്യൂയോർക്കിൽ ചിത്രീകരിച്ച അനൂപ് മേനോൻ ചിത്രം ‘ചെക്ക് മേറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ചെക്ക് മേറ്റ്’ ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു മൈൻഡ് ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. അംബരചുംബികളായ കെട്ടിടങ്ങൾ, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകള്‍, ചതുരംഗ […]

1 min read

കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് 2000ലെ ഏറ്റവും വലിയ പണം വാരി ചിത്രമായി തെങ്കാശിപ്പട്ടണത്തിന്റെ 22 വര്‍ഷങ്ങള്‍…..

തൊണ്ണൂറുകളില്‍ ജനിച്ചവരുടെ ചൈല്‍ഡ്ഹുഡ് നൊസ്റ്റാള്‍ജിയയാണ് 2000 ത്തില്‍ തിയേറ്ററുകളിലെത്തിയ തെങ്കാശിപ്പട്ടണം എന്ന സിനിമ. കോമഡി, സെന്റിമെന്റ്‌സ്, പാട്ടുകള്‍, പ്രണയം, പക, ഫൈറ്റ് തുടങ്ങി ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും സമാസമം ചേര്‍ത്തൊരു ദൃശ്യ വിരുന്നുതന്നെയായിരുന്നു തെങ്കാശിപ്പട്ടണം. ഇന്നും റിപ്പീറ്റ് വാല്യുവില്‍ കുറവ് സംഭവിക്കാത്ത ചുരുക്കം ചില മലയാള സിനിമകളില്‍ ഒന്ന് കൂടിയാണ് തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാല്‍, ദിലീപ്, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, കാവ്യാ മാധവന്‍, സലീം കുമാര്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ […]

1 min read

‘തന്റെ സ്‌റ്റേജ് ഷോ കാണാന്‍ മമ്മൂട്ടി വരുമായിരുന്നു, പിന്നീടാണ് അദ്ദേഹവുമായി പരിചയത്തിലാകുന്നത്’ ; അനുഭവം പറഞ്ഞ് നടന്‍ ലാല്‍

മലയാള സിനിമയിലെ എക്കാലത്തെയും പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ലാല്‍. എറണാകുളം സ്വദേശിയായ ലാല്‍ മിമിക്രിയിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നോക്കെത്താദൂരത്തു കണ്ണുംനട്ട്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകനായി സിനിമാ രംഗത്ത് തുടക്കം കുറിച്ചു. തുടര്‍ന്ന് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന് കഥയെഴുതി. പിന്നീട് സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രം വന്‍ ഹിറ്റാവുകയും തുടര്‍ന്ന് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബുളിവാല […]