keeravani
ഓസ്‌കാര്‍ മുത്തമിട്ട് ‘ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ; ഇന്ത്യന്‍ സംഗീതത്തിന് അഭിമാനം
ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ അവാര്‍ഡിന് മത്സരിക്കുന്ന ‘ആര്‍ആര്‍ആറി’ലെ ഗാനം ‘നാട്ടു നാട്ടു’വിലായിരുന്നു ആരാധകരുടെ പ്രതീക്ഷകളത്രയും. പ്രതീക്ഷകളൊന്നും വെറുതെയായില്ല. വീണ്ടും ഇന്ത്യ ഓസ്‌കറില്‍ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‌കര്‍ അവാര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തമായിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഓസ്‌കാര്‍ ലഭിച്ചത് വളരെ കയ്യടികളോടെയാണ് ആരാധകരും പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ […]
ഗോള്‍ഡന്‍ ഗ്ലോബ് നരേന്ദ്രമോദിയുടെ അഭിനന്ദനം നേടി ആര്‍ആര്‍ആര്‍ ടീം; സംഗീത സംവിധായകന്‍ കീരവാണിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് സിനിമാലോകം
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ, ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആര്‍ആര്‍ആര്‍ ടീമിനെയും ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’ ഗാനം ഒരുക്കിയ കീരവാണിയെയും അഭിനന്ദിച്ചത്. വളരെ സവിശേഷമായ ഒരു നേട്ടമാണിത്. […]