15 Jan, 2025
1 min read

‘മമ്മൂട്ടി ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് കണ്ട് ഹോട്ടല്‍ ഉടമയ്ക്കും വലിയ സന്തോഷമായി’; കനല്‍ക്കാറ്റ് ചിത്രീകരണത്തിനിടെ നടന്ന സംഭവം

മമ്മൂട്ടി – സത്യന്‍ അന്തിക്കാട് ഒന്നിക്കുമ്പോള്‍ അതൊരു കുടുംബചിത്രത്തിനു ആയിരിക്കും. അവര്‍ നമുക്ക് രസകരമായ നിരവധി സിനിമകള്‍ തന്നിട്ടുമുണ്ട്. മലയാളിക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ ഇവര്‍ സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 1991ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു കനല്‍ക്കാറ്റ്. നത്ത് നാരായണന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജയറാം, മാമുക്കോയ, മുരളി, ഉര്‍വശി, ഇന്നസെന്റ്, മോഹന്‍രാജ്, കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന […]