10 Jan, 2025
1 min read

ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തുന്ന കായ്‌പോള തീയേറ്ററുകളിലേക്ക്; ട്രെയ്‌ലര്‍ പുറത്ത്

ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘കായ്‌പ്പോള’. കെജി ഷൈജു സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സര്‍വൈവല്‍ സ്‌പോര്‍ട്‌സ് ഡ്രാമാ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‌കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസ്. എംആര്‍ ഫിലിംസിന്റെ ബാനറില്‍ […]