Kadugavannava oru yathra kurippu
പുത്തന്‍പണത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു ; എംടിയുടെ തിരക്കഥയില്‍ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’
മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാംവെച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകരില്‍ ഓരാളാണ് രഞ്ജിത്ത്. സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയും രഞ്ജിത്ത് ശ്രദ്ധേയനായി. രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സിനിമകളെല്ലാം ജനപ്രീതി സ്വന്തമാക്കിയവയായിരുന്നു. പ്രാഞ്ചിയേട്ടന്‍, കയ്യൊപ്പ്, പാലേരിമാണിക്യം അടക്കമുള്ള സിനിമകള്‍ എല്ലാ കാലവും പ്രേക്ഷകരുടെ മനസിലുള്ളതാണ്. 2017ല്‍ രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുത്തന്‍പണം എന്ന സിനിമയായിരുന്നു ഏറ്റവും ഒടുവില്‍ ഇരുവരും ചെയ്തത്. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി സിനിമാസീരീസില്‍ […]