Helping hand
‘എന്റെ ജീവിതം തീരുംമുമ്പ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരില്‍ കാണണം.. ദൂരെ നിന്നെങ്കിലും മതി’ ; മമ്മൂട്ടിയെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനില്‍ എഴുതിയ കുറിപ്പ്
അഭിനയത്തോട് കടുത്ത അഭിനിവേശവുമായി ഇറങ്ങിത്തിരിച്ച സിനിമാപാരമ്പര്യമൊന്നുമില്ലാതെ മലയാളികളുടെ മെഗാസ്റ്റാര്‍ ആയ താരമാണ് മമ്മൂട്ടി. കഠിനാധ്വാനവും അര്‍പ്പണബോധവും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവുമാണ് മമ്മൂക്കയെ ഇന്ന് മലയാള സിനിമിലെ വടവൃക്ഷമാക്കി വളര്‍ത്തിയത്. പുറമെ പരുക്കനെന്ന പട്ടമുണ്ടെങ്കിലും ഒരു വലിയ മനുഷ്യസ്‌നേഹിയാണ് അദ്ദേഹമെന്നത് മമ്മൂട്ടിയോട് അടുത്ത് അറിയാവുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. അദ്ദേഹം ചെയ്യുന്ന നന്മകള്‍ അധികം അറിയില്ലെങ്കിലും ചിലതെല്ലാം താരങ്ങള്‍ പറഞ്ഞും സഹായം ഏറ്റുവാങ്ങിയവര്‍ പറഞ്ഞും അറിയാം. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്യമായി പൊതു ഇടങ്ങളില്‍ പറയാന്‍ താല്‍പര്യമില്ലാത്ത വ്യക്തി കൂടിയാണ് […]