22 Jan, 2025
1 min read

‘മമ്മൂക്ക ആ ഡയലോഗ് പറഞ്ഞതുകേട്ട് ഞാന്‍ ഭയന്നുപോയി’ ; ഹരീഷ് ഉത്തമന്‍

തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമന്‍. മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്. ‘താ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെന്നിന്ത്യയില്‍ വില്ലനായും സഹനടനായും തിളങ്ങുകയാണ്. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വമാണ് ഹരീഷ് ഉത്തമന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. അപര്‍ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഉത്തരം എന്ന ചിത്രമാണ് ഹരീഷിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി […]