22 Jan, 2025
1 min read

കരിയറില്‍ ആദ്യമായി അത്തരമൊരു റോളില്‍ മമ്മൂട്ടി..!!! ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്

പ്രായം റിവേഴ്‌സ് ഗിയറിൽ ആണ് മലയാളത്തിന്റെ, മലയാളികളുടെ സ്വന്തം മമ്മുക്കയ്ക്ക്. മലയാള സിനിമയുടെ നിത്യ യൗവനം എന്നാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയെ കുറിച്ച് ആരാധകർ പറയുന്നത്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നും, നിങ്ങളോട് തോന്നുന്ന അസൂയക്ക് കൈയ്യും കണക്കുമില്ലെന്നും ചിലർ അദ്ദേഹത്തിന്റെ യൗവനം തുളുമ്പുന്ന ചിത്രങ്ങൾക്ക് കമന്റുകൾ പങ്കിടാറുണ്ട്. താരപരിവേഷത്തിനപ്പുറത്ത് തന്നിലെ നടന് പുതുതായി എന്തെങ്കിലും പരീക്ഷിക്കാന്‍ അവസരം നല്‍കുന്ന കഥാപാത്രങ്ങളാണ് അദ്ദേഹം സമീപകാലത്ത് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ചിത്രങ്ങളിലും അങ്ങനെ തന്നെ. […]