29 Dec, 2024
1 min read

“ഒന്ന് കാലിടറിയാൽ അടിക്കാൻ ഓങ്ങി നിൽക്കുന്ന കാട്ടുകള്ളന്മാരുടെ ഒരു വലിയ നിര തന്നെയുണ്ട് രാജാവിന് ചുറ്റും” : ആരാധകന്റെ കുറിപ്പ് വൈറൽ

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇത്രയും കാലത്തിനിടെ 350ഓളം സിനിമകള്‍ സമ്മാനിച്ച അദ്ദേഹത്തിന് പ്രായഭേതമന്യേ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് വൈറലാവുന്നത്. അടുത്തിടെ മോഹന്‍ലാലിന്റെ പല സിനിമകള്‍ക്കും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. അതിനെക്കുറിച്ചും താരത്തിന്റെ ഉയര്‍ച്ചയേയും കുറിച്ചാണ് ആരാധകന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒന്നു കാലിടറിയാല്‍ അടിക്കാന്‍ ഓങ്ങി നില്‍ക്കുന്ന […]