Enviornment day
പരിസ്ഥിതി ദിനത്തിലെ പ്രസംഗം കേട്ട് കയ്യടിച്ചവര്‍ക്ക് ലാലേട്ടന്‍റെ മുന്നറിയിപ്പ്
ലോക പരിസ്ഥിതി ദിനാചരണത്തിന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബോധവല്‍കരണ പരിപാടിയില്‍ നടന്‍ മോഹന്‍ലാല്‍. അതിഥിയെത്തി. ആവേശത്തോടെ സ്വീകരിച്ച ജനപ്രതിനിധികളെയും നാട്ടുകാരെയും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ച് ബോധവല്‍കരിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്. മോഹന്‍ലാലും ശോഭനയും ചേര്‍ന്നഭിനയിക്കുന്ന പുതിയ ചിത്രം എല്‍ 360 സിനിമയുടെ ചിത്രീകരണം തോടുപുഴയിലും പരിസരത്തുമായി പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പരിസ്ഥിതി ദിനാചരണത്തില്‍ പങ്കെടുക്കാമോയെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മോഹന്‍ലാലിനോട് ചോദിക്കുന്നത്. പൂര്‍ണ്ണ സമ്മതം നല്‍കി യോഗത്തിലേക്ക് താരമെത്തി. ഇതോടെ എല്ലാവര്‍ക്കും ആവേശം പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെകുറിച്ചും […]