Empuraan
പറഞ്ഞ വാക്ക് തെറ്റിക്കില്ല ; എമ്പുരാന്റെ നിര്‍ണായക അപ്‍ഡേറ്റ് പുറത്ത്.
മലയാളം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എമ്പുരാന്റെ ഡബ്ബിംഗ് പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് ഇരുപത്തിയേഴിന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം തെറ്റിക്കാതിരിക്കാൻ ദ്രുതഗതിയിലാണ് ജോലികള്‍ പുരോഗമിക്കുകയാണ്. മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാൻ കുറെ സ്വീക്വൻസുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാൻ എക്സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍ […]
മോഹന്‍ലാലിനൊപ്പം തമിഴിലെ പ്രശസ്ത താരവും! ലൊക്കേഷന്‍ അനുഭവം പങ്കുവച്ച് ആര്‍ ജെ രഘു
മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലും ചിത്രീകരിച്ച സിനിമയുടെ ആഗോള റിലീസ് 2025 മാര്‍ച്ച് 27 ന് ആണ്. ചിത്രത്തിന്‍റെ വിവരങ്ങളൊക്കെ രഹസ്യമായി സൂക്ഷിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതിലൊന്നാണ് ചിത്രത്തിലെ താരനിര. ലൂസിഫറില്‍ ഇല്ലാത്ത പലരും എമ്പുരാനില്‍ ഉണ്ടാവും. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ തമിഴിലെ ഒരു പ്രശസ്ത അഭിനേതാവുമുണ്ട്. ഇപ്പോഴിതാ എമ്പുരാന്‍ ലൊക്കേഷനില്‍ താന്‍ കണ്ട കാഴ്ചയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് […]
ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എമ്പുരാൻ ” ; ആന്‍റണി പെരുമ്പാവൂര്‍
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രംകൂടിയാണ് മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ.മലമ്പുഴയില്‍ ഇന്ന് പുലര്‍ച്ചെ 5.35 ന് സിനിമയുടെ ചിത്രീകരണത്തിന് അവസാനമായി. 2025 മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ആശിര്‍വാദ് സിനിമാസിനെ സംബന്ധിച്ച് എമ്പുരാന്‍ അത്രയും പ്രാധാന്യമുള്ള ഒരു പ്രോജക്റ്റ് ആവുന്നത് എന്തുകൊണ്ടെന്ന് പറയുകയാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എമ്പുരാനിലൂടെ യാഥാര്‍ഥ്യമാവുന്നതെന്ന് […]
പോസ്റ്ററില്‍ പിന്‍തിരിഞ്ഞ് നില്‍ക്കുന്നത് ആര്? ചോദ്യങ്ങളുമായി ആരാധകർ
മലയാള സിനിമ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ചിത്രത്തിന്‍റെ റിലീസ് തീയതി കേരളപ്പിറവി ദിനമായ ഇന്നാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. 2025 മാര്‍ച്ച് 27 നാണ് അഞ്ച് ഭാഷകളിലായി ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ഇപ്പോഴിതാ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ പ്രധാന ചര്‍ച്ച. ഏറെ നിഗൂഢതകള്‍ […]
” ഫാൻ boy എങ്ങനെ തന്റെ ഇഷ്ട താരത്തെ വെച്ച് എങ്ങനെ സിനിമ എടുക്കുന്നു എന്ന് പ്രിത്വിരാജ് കാണിച്ച് തന്നു കാണിച്ചും തരും “
സംവിധായകൻ എന്ന രീതിയിൽ പൃഥ്വിരാജിനെ സിനിമാ മേഖലയിൽ അടയാളപ്പെടുത്തിയ സിനിമയാണ് ലൂസിഫർ. ആറ് വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിലെ പല റെക്കോർഡുകളും തിരുത്തിയെഴുതിയ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന എമ്പുരാൻ അടുത്ത വർഷം മാർച്ചോടെ തിയേറ്ററുകളിലെത്തിയേക്കും. ലൂസിഫർ വൻ വിജയമായതുകൊണ്ട് തന്നെ നല്ലൊരു ഹൈപ്പ് ആരാധകർക്കിടയിലുള്ള സിനിമയാണ് എമ്പുരാൻ. ഖുറേഷി അബ്രാമിനെ കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പോസ്റ്റുകളും കുറിപ്പുകളും സോഷ്യൽ മീഡിയകളിൽ നിറയുകയാണ്. അത്തരത്തിൽ ഒരു കുറിപ്പാണ് […]
“മുൻപ് മോഹൻലാൽ മൂവികൾ കൃത്യമായ സമയത് ഷൂട്ട് നടത്തുകയും കൃത്യമായ പ്ലാനിങ്ങോടെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ ഇന്ന് … “
നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മോഹൻലാലിന്റെ പുതിയ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് തരുണ്‍ മൂര്‍ത്തിയാണ് എന്നത് താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. കൂടാതെ മോഹൻലാൽ സിനിമാ ജീവിതത്തിൽ ആദ്യമായി സംവിധായകനാവുന്ന ചിത്രം ഈ വർഷം പുറത്തിറങ്ങാൻ തയാറെടുക്കുകയാണ്. കുട്ടികൾക്ക് കൂടി വേണ്ടിയാണ് താൻ സിനിമ സംവിധാനം ചെയ്യുന്നത് എന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. മറ്റൊരു വമ്പൻ ചിത്രമായ ‘L2 […]
‘എമ്പുരാൻ’ തിയേറ്ററുകളിലേക്ക് എപ്പോൾ ..??? ഓപ്പണിംഗ് കളക്ഷനിൽ ഞെട്ടിക്കുമോ?
മലയാളികളാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളത്തിന്റെ മോഹൻലാല്‍ നായകനാകുന്നു എന്നും സംവിധായകൻ പൃഥ്വിരാജ് ആണെന്നതുമാണ് എമ്പുരാന്റെ ആകര്‍ഷണം. എമ്പുരാൻ റിലീസിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് പുതുതയായി ചര്‍ച്ചയാകുന്നത്. മാര്‍ച്ച് 27ന് ചിത്രം ആഗോളതലത്തില്‍ തിയറ്ററുകളില്‍ എത്തുമെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ റിലീസിനെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി […]
“എന്തായാലും റിലീസ് സമയത്തു ഒടിയന് മുകളിൽ Hype ഉണ്ടാകാൻ പോകുന്ന സിനിമ തന്നെയായിരിക്കും എമ്പുരാൻ ” ; കുറിപ്പ് വൈറൽ
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എമ്പുരാൻ. സംവിധായകനായി പൃഥ്വിരാജും നായകനായി മോഹൻലാലുമാണെന്നതാണ് ചിത്രത്തിന്റെ ആകര്‍ഷണം. സംഗീതം നിര്‍വഹിക്കുന്നത് ദീപക് ദേവാണ്. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്നതിനാല്‍ അപ്‍ഡേറ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു. ഇപോഴിതാ ചിത്രത്തെ കുറിച്ച് ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം […]
“എമ്പുരാന്റെ ” ഗുജറാത്തിലെ ചിത്രീകരണത്തെ കുറിച്ചുള്ള അപ്ഡേറ്റ് പുറത്ത്
മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എമ്പുരാൻ’. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചെന്നൈയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മോഹൻലാലിന്റെ എമ്പുരാന്റെ ഗുജറാത്തിലെ ചിത്രീകരണത്തെ കുറിച്ചുള്ള അപ്‍ഡേറ്റും ശ്രദ്ധയാകര്‍ഷിക്കുകയാണ്. മഴ കുറഞ്ഞതിനാല്‍ ഗുജറാത്തിലെ ചിത്രീകരണമാണ് തുടങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയില്‍ ആലോചിച്ചിരുന്ന ഷെഡ്യൂള്‍ നേരത്തെ മോശം കാലാവസ്ഥയുടെ സാഹചര്യത്തില്‍ പിന്നീടത്തേയ്‍ക്ക് മാറ്റിയിരുന്നു. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ […]
എമ്പുരാനിലെ മോഹൻലാലിന്റെ ഗോഡ്‍ഫാദറോ മമ്മൂട്ടി? അപ്‌ഡേറ്റ് പുറത്ത്
മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എമ്പുരാൻ’. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് ഏറെ ആവേശം പകരുന്നൊരു വാർത്തകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മമ്മൂട്ടിയും എമ്പുരാനില്‍ മോഹൻലാലിനൊപ്പമുണ്ടാകുമെന്നതായിരുന്നു ആ വാര്‍ത്ത. എന്നാല്‍ ഇതില്‍ സത്യവസ്ഥയില്ലെന്നാണ് ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ വിശദീകരിച്ചിരിക്കുന്നത്. എമ്പുരാനില്‍ നായകൻ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പ്രധാനമായും ഖുറേഷി അബ്രാം ആണ്. ഖുറേഷി അബ്രാമിന്റെ ഗോഡ്‍ഫാദറായി മമ്മൂട്ടി ചിത്രത്തില്‍ എത്തും […]