28 Dec, 2024
1 min read

ബോളിവുഡിന്റെ നിരൂപക ചര്‍ച്ചകളില്‍ ഇടംനേടി മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍!

മലയാളികളുടെ യുവ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാറിന്റെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. ഇപ്പോഴിതാ, ബോളിവുഡിന്റെ നിരൂപക ചര്‍ച്ചകളില്‍ ഇടംനേടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ ബല്‍കിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന സിനിമയിലെ ദുല്‍ഖറിന്റെ അഭിനയത്തിനെ അഭിനന്ദിക്കുകയാണ് ബോളിവുഡ്. […]