23 Dec, 2024
1 min read

ചമയങ്ങളില്ലാത്ത മുഖമുള്ള ‘ചമയങ്ങളുടെ സുല്‍ത്താന്‍’ ; ശ്രദ്ധ നേടി മമ്മൂട്ടിയുടെ പിറന്നാള്‍ സ്പെഷല്‍ വീഡിയോ

മലയാളത്തിന്റെ സ്വന്തം അഭിമാനതാരം മമ്മൂട്ടിയുടെ ജന്മദിനമായിരുന്നു സെപ്റ്റംബര്‍ 7ന്. ലോകത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ പ്രിയ താരത്തിന് ആശംസകളും നേര്‍ന്നിരുന്നു. മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയും മഹാനടന്‍ എന്ന ഖ്യാതിയും നേടിയെടുത്ത മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയോടുള്ള ആദര സൂചകമായി പുറത്തിറക്കുന്ന ‘ചമയങ്ങളുടെ സുല്‍ത്താന്‍’ രണ്ടാം ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ട്രിബൂട്ട് സീക്വല്‍ പുറത്തിറക്കിയത്. വളരെ മികച്ച അഭിപ്രായങ്ങള്‍ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ആദ്യ ഭാഗത്തില്‍ […]