22 Dec, 2024
1 min read

സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഭീമന്‍ രഘു; ‘ചാണ’ റിലീസ് തീയതി പ്രഖ്യാപിച്ചു

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് ഭീമന്‍ രഘു. പിന്നീട് ഹാസ്യ നടനായും മലയാളത്തില്‍ സജീവമായി. എന്നാല്‍ ഇപ്പോള്‍ ഇതാ ‘ചാണ’എന്ന സിനിമയിലൂടെ താരം സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ്. ഭീമന്‍ രഘു തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദന്‍, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജി അയിലറയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്. ചിത്രം ഈ മാസം 17 ന് തിയേറ്ററുകളില്‍ എത്തും. […]