22 Dec, 2024
1 min read

മോഹൻലാൽ ചിത്രം ‘എല്‍ 360’ നെക്കുറിച്ച് സംവിധായകൻ തരുൺ മൂർത്തി

മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എല്‍ 360. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ് മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രം ഒരുക്കുന്നത്. ചിത്രം ഷെഡ്യൂള്‍ ബ്രേക്ക് ആയെന്ന് അറിയിച്ചുകൊണ്ട് തരുണ്‍ മൂര്‍ത്തി ഇന്നലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. അതിന് താഴെയുള്ള ആരാധകരുടെ കമന്‍റുകളും അതിനോടുള്ള സംവിധായകന്‍റെ പ്രതികരണവും ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിക്കാത്തതിലുള്ള പരിഭവമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ഒരു കമന്‍റിന് തരുണ്‍ മൂര്‍ത്തിയുടെ മറുപടി ഇങ്ങനെ- “എല്ലാം […]