21 Jan, 2025
1 min read

തിയേറ്ററുകളിൽ ആറാടാൻ അറക്കൽ മാധവനുണ്ണി വീണ്ടും വരുന്നു…!! വല്യേട്ടൻ റീ റിലീസിന്

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വിജയ ചിത്രങ്ങളിലൊന്നാണ് വല്ല്യേട്ടൻ. മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാറായും വല്യേട്ടനായുമൊക്കെ അറിയപ്പെടാൻ തുടങ്ങുന്നത് വല്യേട്ടൻ സിനിമയ്ക്ക് ശേഷമാണ്. ‘വല്ല്യേട്ടനി’ല്ലാതെ മലയാളികള്‍ക്ക് ഒരാഘോഷവും ഉണ്ടവാറില്ലെന്ന സ്ഥിതിവിശേഷമായിരുന്നു കുറേനാള്‍ മുന്‍പ് വരെ. വിവിധ ചാനലുകളിലായി നിരവധി തവണയാണ് ഈ സിനിമ സംപ്രേഷണം ചെയ്തത്. അതിനാല്‍ത്തന്നെ ചിത്രത്തിലെ ഡയലോഗുകളും ആക്ഷനുമൊക്കെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അറക്കല്‍ മാധവനുണ്ണി എന്ന് നിസംശയം പറയാം. ചിത്രം വീണ്ടും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണെന്ന് നേരത്തെ […]