21 Jan, 2025
1 min read

ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളില്‍ വ്യാപക റെയ്ഡ്

ചലച്ചിത്ര നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ വീടുകളിലും, നടനും നിര്‍മ്മാതാവും സംവിധായകനുമായ പൃഥ്വിരാജിന്റെ വീട്ടിലും ഇന്‍കംടാക്സിന്റെ വ്യാപക റെയ്ഡ്. കേരള, തമിഴ്നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. ആറ് ടാക്സി കാറുകളിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുന്ന കാര്യം ലോക്കല്‍ പോലീസിനെ പോലും അറിയിച്ചിരുന്നില്ല. കൂടാതെ, മാധ്യമപ്രവര്‍ത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുകയും ചെയ്തില്ല. […]

1 min read

‘മൂന്നു ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 9.75 കോടി നേടി റോഷാക്ക്, നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോട്’ ; ആന്റോ ജോസഫ്

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നീസാം ബഷീര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം റോഷാക്ക് തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ദിനം മുതല്‍ ഇത് വരെ ഹൗസ് ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമയില്‍ ലൂക് ആന്റണി എന്ന ബിസിനസ്സ്മാന്‍ ആയാണ് മമ്മൂട്ടി എത്തുന്നത്. ഓരോ ഫ്രെയ്മിലും ആകാംക്ഷജനിപ്പിച്ചു മുന്നേറുന്ന ചിത്രത്തില്‍ നിരവധി സസ്‌പെന്‍സ് എലമെന്റുകളും സംവിധായകന്‍ ഒരുക്കിവച്ചിട്ടിട്ടുണ്ട്. ബോക്‌സ് ഓഫീസിലും മികച്ച കളക്ഷനാണ് ഈ മൂന്ന് […]