22 Jan, 2025
1 min read

”ആദ്യരാത്രിയും പെണ്ണുകാണലും ജീവിതത്തിൽ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങളല്ല”: നിഖില വിമല്‍

ആദ്യരാത്രിയും പെണ്ണുകാണലും സിനിമയില്‍ മാത്രമുള്ളതാണ് എന്നാണ് താന്‍ വിചാരിച്ചിരുന്നതെന്നും അതൊന്നും ജീവിതത്തില്‍ താൻ സപ്പോര്‍ട്ട് ചെയ്യുന്ന കാര്യങ്ങള്‍ അല്ലെന്നും തുറന്നുപറഞ്ഞ് നടി നിഖില വിമൽ. ‘പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്’ എന്ന വെബ് സീരിസിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇത് വെളിപ്പെടുത്തിയത്. ”ഈ സെറ്റുസാരിയൊക്കെ ഉടുത്തൊരുങ്ങി നിന്നുള്ള പെണ്ണുകാണലും ആദ്യരാത്രിയുമൊക്കെ സിനിമയില്‍ മാത്രമുള്ള ഒന്നാണ് എന്നായിരുന്നു കുറേകാലം ഞാന്‍ കരുതിയിരുന്നത്. ജീവിതത്തില്‍ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന കാര്യമല്ല പെണ്ണു കാണല്‍. ഇപ്പോള്‍ കാര്യങ്ങള്‍ കുറേ മാറിയിട്ടുണ്ട്, […]