22 Jan, 2025
1 min read

‘കൂടെയുള്ളവരെ കുറിച്ച് മോശമായി ആരേലും സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും’; അഭിലാഷ് പിള്ള

വ്‌ളോഗറുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു. മാളികപ്പുറം എന്ന ചിത്രത്തെ കുറിച്ച് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറുടെ റിവ്യൂ കണ്ട ഉണ്ണിമുകുന്ദന്‍, അതില്‍ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാനായി യൂട്യൂബറെ നേരിട്ട് വിളിക്കുകയും അത് പിന്നീട് വഴക്കില്‍ കലാശിക്കുകയും ചെയ്തിരുന്നതാണ് ആ ഓഡിയോയില്‍ ഉള്ളത്. 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്‌ളോഗര്‍ പുറത്തുവിടുകയായിരുന്നു. വീഡിയോയില്‍ കടുത്ത വാഗ്വാദമാണ് ഇരുവരുമുണ്ടായത്. സിനിമയെ വിമര്‍ശിച്ചതിന് നടന്‍ […]