‘കൂടെയുള്ളവരെ കുറിച്ച് മോശമായി ആരേലും സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും’; അഭിലാഷ് പിള്ള
1 min read

‘കൂടെയുള്ളവരെ കുറിച്ച് മോശമായി ആരേലും സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും’; അഭിലാഷ് പിള്ള

വ്‌ളോഗറുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു. മാളികപ്പുറം എന്ന ചിത്രത്തെ കുറിച്ച് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറുടെ റിവ്യൂ കണ്ട ഉണ്ണിമുകുന്ദന്‍, അതില്‍ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാനായി യൂട്യൂബറെ നേരിട്ട് വിളിക്കുകയും അത് പിന്നീട് വഴക്കില്‍ കലാശിക്കുകയും ചെയ്തിരുന്നതാണ് ആ ഓഡിയോയില്‍ ഉള്ളത്. 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്‌ളോഗര്‍ പുറത്തുവിടുകയായിരുന്നു. വീഡിയോയില്‍ കടുത്ത വാഗ്വാദമാണ് ഇരുവരുമുണ്ടായത്. സിനിമയെ വിമര്‍ശിച്ചതിന് നടന്‍ തന്നെ തെറിവിളിച്ചെന്നും വ്‌ളോഗര്‍ പറഞ്ഞു. എന്നാല്‍, സിനിമയിലഭിനയിച്ച കുട്ടിയെയും തന്റെ മാതാപിതാക്കളെയും അപമാനിച്ചതിനെ തുടര്‍ന്നാണ് താന്‍ പ്രകോപിതനായതെന്നാണ് ഉണ്ണി മുകുന്ദന്റെ വാദം.

Abhilash Pillai support unni mukundan for malikappuram vlogger issue

ഇപ്പോഴിതാ, ഉണ്ണിമുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മാളികപ്പുറം തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. സ്വന്തം കുടുംബത്തെയും, സ്വന്തം കുടുംബം പോലെ കരുതുന്ന മാളികപ്പുറം സിനിമയില്‍ അഭിനയിച്ചവരെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി മുകുന്ദന്‍ ഇന്നലെ അത്തരത്തില്‍ പ്രതികരിച്ചതെന്ന് അഭിലാഷ് പറയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സിനിമ കാണാന്‍ കുടുംബങ്ങള്‍ ഒന്നായി തീയേറ്ററില്‍ വരാന്‍ മാളികപ്പുറം കാരണമായി. ഇത് ഒരു മോശം സിനിമ ആക്കാന്‍ കുറച്ചു ആളുകള്‍ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇന്നലെ നടന്ന സംഭവം എന്നും അഭിലാഷ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

Unni Mukundan: I'm not a propagandist, Malikappuram worked as it was accepted by people of all religions | Exclusive

അഭിലാഷ് പിള്ളയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

With u brother Unni Mukundan
സ്വന്തം കുടുംബത്തെയും, സ്വന്തം കുടുബം പോലെ ഉണ്ണി കരുതുന്ന മാളികപ്പുറം സിനിമയില്‍ അഭിനയിച്ചവരെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി ഇന്നലെ പ്രതികരിച്ചത്, ആ കൊച്ചു കുട്ടിയെ വരെ മോശമായി സംസാരിച്ചാല്‍ ആരായാലും പ്രതികരിച്ചു പോകും, ഇത്രയും കുടുംബങ്ങള്‍ തിയേറ്ററില്‍ എത്തുന്ന അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സിനിമ കാണാന്‍ കുടുംബങ്ങള്‍ ഒന്നായി തീയേറ്ററില്‍ വരാന്‍ മാളികപ്പുറം കാരണമായി, ഇത് ഒരു മോശം സിനിമ ആക്കാന്‍ കുറച്ചു ആളുകള്‍ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇന്നലെ നടന്ന സംഭവം.

ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ഒരു ദിവസം മാളികപ്പുറം സിനിമയുമായി പൊട്ടി മുളച്ചതല്ല, അയാളുടെ വര്‍ഷങ്ങളായിയുള്ള കഷ്ടപ്പാട് കൊണ്ട് നേടിയെടുത്തതാണ് ഇന്നത്തെ ഈ താര പദവി, കുറച്ചു നാളായി ഉണ്ണിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഞാന്‍ ഉണ്ണി എന്താണ് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാവുന്ന ഒരാള്‍ ആ ഉറപ്പില്‍ ഞാന്‍ പറയുന്നു കൂടെയുള്ളവരെ മോശമായി ആരേലും സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും അത് മനുഷ്യസഹചമാണ് കാരണം അയാള്‍ക്ക് ബന്ധങ്ങളുടെ വിലയറിയാം, ഇനിയും ഉണ്ണി അങ്ങനെ തന്നെയാകും കാരണം സിനിമയില്‍ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാന്‍ അറിയൂ ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല.

സിനിമ മേഖലക്ക് തന്നെ ഒരു മാറ്റാം കൊണ്ടുവരാന്‍ മാളികപ്പുറം സിനിമക്ക് കഴിഞ്ഞു എന്നതിന്റെ തെളിവ് ആണ് 28 ദിവസമായിത്തും തിയേറ്ററില്‍ കാണുന്ന ജനത്തിരക്ക് .ഉണ്ണിയോടും ഈ സിനിമയുടെ വിജയത്തിനോടും ഇത്രക്ക് കലി തുള്ളുന്ന നല്ലവരായ ചേട്ടന്മാരോട് ഒന്നേ പറയാനുള്ളൂ ഉണ്ണിയെയും ഈ സിനിമയെയും ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു അത് ഇനി നശിപ്പിക്കാന്‍ ശ്രമിച്ചു സമയം കളയണ്ട.

Unni Mukundan calls and abuses YouTuber for making video about Malikappuram movie; The video went viral