20 kids
ആ 20 കുട്ടികൾ ഇനി ലാലേട്ടന്റെ താങ്ങും തണലിലും സുരക്ഷിതം ; ജന്മദിനത്തിൽ നന്മയുടെ കരസ്പർശം
പിറന്നാൾ ദിനത്തിൽ മഹത്തായ ഒരു കാര്യം ചെയ്ത് വീണ്ടും മഹാനായിരിക്കുകയാണ് മലയാളത്തിന്റെ അഭിനയ ചക്രവർത്തി മോഹൻലാൽ. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമത്തിൽ 20 കുട്ടികൾക്ക് പുതുജീവൻ നൽകുകയാണ് അദ്ദേഹം. അവർ ഇനി ആ കൈകളിൽ സുരക്ഷിതമാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹൃദയസ്പർശിയായ ഒരു കുറുപ്പിനൊപ്പം പങ്കുവെച്ച വീഡിയോ നമ്മെ ആനന്ദക്കണ്ണീരിലാഴ്ത്തും. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കുട്ടികളോട് സംസാരിക്കുമ്പോൾ ഭാവി എങ്ങനെയായിരിക്കുമെന്ന് അറിയാം. വാഗ്ദാനമുള്ള കുട്ടികളോട് സംസാരിക്കുമ്പോൾ, ഭാവി സുരക്ഷിതമാണെന്ന് നിങ്ങൾക്കറിയാം. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമത്തിൽ നിന്നുള്ള വിശ്വശാന്തി […]