21 Jan, 2025
1 min read

“ലാലേട്ടന് വേണ്ടി ഫാന്‍ഫൈറ്റ് നടത്തിയിട്ടുണ്ട്, സിനിമയില്‍ വന്നത് പോലും ലാലേട്ടനെ കണ്ട്”: നടൻ ഷൈൻ ടോം ചാക്കോ

താന്‍ ലാലേട്ടന്റെ കട്ട ഫാനാണെന്നും സിനിമകളിലേയ്ക്ക് തന്നെ ആകര്‍ഷിപ്പിച്ചതും അദ്ദേഹമാണെന്നും ഷൈന്‍ ടോം ചാക്കോ. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഷൈന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ മോഹന്‍ലാലാണ് ഹീറോ. അദ്ദേഹത്തിന്റെ കളിയും ചിരിയും പാട്ടും ബഹളവും കോമഡിയുമൊക്കെ ആയിട്ടുള്ള അഭിനയം കൊച്ചു കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കുന്നതാണ്. കുട്ടികള്‍ പെട്ടെന്നു തന്നെ ലാലേട്ടന്‍ ഫാന്‍ ആകുന്നു. കുട്ടിയായിരുന്നപ്പോള്‍ തനിയ്ക്കും ഇതേ അനുഭവം തന്നെയായിരുന്നു എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. […]