22 Jan, 2025
1 min read

‘ജയറാം എന്നെ ഒഴിവാക്കി, കാരണം അറിയില്ല’; സൗഹൃദ തകര്‍ച്ചയെക്കുറിച്ച് രാജസേനന്‍

പതിമൂന്ന് വര്‍ഷത്തോളം നടന്‍ ജയറാമുമായി നീണ്ടു നിന്നിരുന്ന സൗഹൃദം തകര്‍ന്നതിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍. മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണികൃഷ്ണ്‍, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങി ജയറാമിന്റെ കരിയറിലെ എണ്ണംപറഞ്ഞ 16 സിനിമകളാണ് രാജസേനന്റേതായി ഉണ്ടായത്. 1991ല്‍ കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിയ്ക്കുന്നത്. 2006ല്‍ പുറത്തിറങ്ങിയ രാജസേനന്റെ കനകസിംഹാസനത്തിലും ജയറാം തന്നെയായിരുന്നു നായകന്‍. പക്ഷേ, കാലം കഴിഞ്ഞപ്പോള്‍ ഇരുവരും അകാരണമായി അകന്നു. ആ സൗഹൃദ […]

1 min read

‘മീശമാധവനിലെ ചേക്കിന്റെ പട്ടാളം പുരുഷുവേട്ടനെ ഓർമ്മയില്ലേ?’; കടുത്തുരുത്തി ജെയിംസാണ് ആ വേഷമണിഞ്ഞ കലാകാരൻ

‘പുരുഷു എന്നെ അനുഗ്രഹിക്കണം…..’ ഈ ഡയലോഗ് പറയാത്ത മലയാളി ഉണ്ടാകില്ല. 2002ല്‍ പുറത്തിറങ്ങിയ മീശ മാധവന്‍ എല്ലാക്കാലത്തും മലയാളികളുടെ പ്രിയ ചിത്രമാണ്. വിഷുക്കാലമായാല്‍ മീശമാധവന്‍ കിടിലന്‍ നൊസ്റ്റാള്‍ജിയ തന്നെയാണ്. ചേക്ക് എന്ന ഗ്രാമവും അവിടുത്തെ കഥാപാത്രങ്ങളും ഒരിക്കലും മലയാളിയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോകില്ല. അതില്‍ പ്രധാനപ്പെട്ട ആളാണ് പട്ടാളം പുരുഷു. കല്യാണവീട്ടിലും അമ്പലത്തിലും വരെ ആര്‍മി യൂനിഫോമില്‍ എത്തിയ ചേക്കിന്റെ സ്വന്തം പുരുഷുവേട്ടന്‍. വലിയ തമാശ ഡയലോഗുകളോ ആക്ഷനുകളോ ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകരെ ചിരിപ്പിച്ച പുരുഷുവേട്ടന്‍ […]