22 Jan, 2025
1 min read

അഞ്ച് വർഷങ്ങൾക്ക് ശേഷം ‘ഡങ്കി’യുമായി ഹിരാനി; ഒരിക്കലെങ്കിലും നമ്മള്‍ കണ്ടിരിക്കേണ്ട 5 ഹിരാനി സിനിമകൾ ഇവയാണ്!

പ്രേക്ഷകരുടെ മനസ്സ് കവരുന്ന ഒട്ടേറെ സിനിമകളൊരുക്കിയ സംവിധായകനാണ് രാജ്കുമാർ ഹിരാനി. നർമ്മത്തിലൂടെ ഹൃദയം തൊടുന്ന ഒരു മാജിക് അദ്ദേഹത്തിന്‍റെ സിനിമകള്‍ക്കുണ്ട്. ഇപ്പോഴിതാ ഹിരാനിയും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിക്കുന്ന ‘ഡങ്കി’ എന്ന ചിത്രം ഈ മാസം 21ന് തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നായാണ് ഇതിനകം ‘ഡങ്കി’യെ ഏവരും കാണുന്നത്. ബോളിവുഡിലെ ഒട്ടേറെ പണം വാരി പടങ്ങളുടെ സൃഷ്ടാവായ ഹിരാനി 2018ന് ശേഷം അഞ്ച് വർഷങ്ങൾ കഴിഞ്ഞാണ് ഒരു സിനിമയുമായി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. […]