മൂസ എന്ന മലപ്പുറംകാരൻ സൈനികനായി സുരേഷ് ഗോപി ;  ‘മേ ഹൂം മൂസ’ റിലീസ് തിയതി പ്രഖ്യാപിച്ചു
1 min read

മൂസ എന്ന മലപ്പുറംകാരൻ സൈനികനായി സുരേഷ് ഗോപി ; ‘മേ ഹൂം മൂസ’ റിലീസ് തിയതി പ്രഖ്യാപിച്ചു

ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യൻ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയായ പൊന്നാനിക്കാരൻ മൂസ ആയി സുരേഷ് ഗോപി പുതിയ ചിത്രത്തിൽ തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 30 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. മൂസയുടെ ജീവിതത്തിലുണ്ടാവുന്ന ചില സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. വലിയൊരു ക്യാൻവാസിലും ബജറ്റിലും ആയിരിക്കും ചിത്രം ഒരുങ്ങുക എന്നും അറിയാൻ സാധിക്കുന്നു. പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ചിത്രമെത്തുന്നത് എന്ന് സൂചിപ്പിച്ചിരുന്നു.

 

സുരേഷ് ഗോപിയുടെ കരിയറിലെ 253 മത്തെ സിനിമ കൂടിയാണ് മൂസ. യഥാർത്ഥത്തിൽ നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ. സമകാലിക ഇന്ത്യൻ അവസ്ഥകൾ ഇതിലുണ്ടാകുമെന്നും സംവിധായകൻ പറഞ്ഞിരുന്നു 1998 മുതൽ 2018 വരെയുള്ള ഒരു കാലഘട്ടമാണ് സിനിമയുടെ കാലഘട്ടമായി വരുന്നതും. തന്റെ മുൻ ചിത്രങ്ങളിലേതു പോലെ തന്നെ നർമ്മത്തിന്റെ മേമ്പൊടികൾ ഉണ്ട് എങ്കിലും ഗൗരവമായ ഒരു വിഷയത്തെ കുറിച്ച് ആണ് ചിത്രം ചർച്ച ചെയ്യുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്ജ്വ യായിരിക്കും ചിത്രത്തിൽ നായിക. സൈജു കുറിപ്പ്, ഹരീഷ് കണാരൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ടെന്ന് അറിയാൻ സാധിക്കുന്നുണ്ട്. കോൺഫിഡൻസ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്ന ബാനറിൽ ഡോക്ടർ റോയ് സി ജെ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് കൊണ്ടാണ് ചിത്രം നിർമ്മിക്കുന്നത്.

രചന രൂപേഷ് റെയിനാണ്, ഛായാഗ്രഹണം വിഷ്ണു നാരായണൻ. സംഗീതം ശ്രീനാഥ് ശിവശങ്കരനുമാണ് നിർവഹിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ ഒരു വ്യത്യസ്ത കഥാപാത്രമാണ് മൂസ എന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. ചിത്രത്തിനു വേണ്ടി വലിയ പ്രതീക്ഷയോടെ തന്നെയാണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത്. സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടിൽ ഇറങ്ങിയ പാപ്പൻ എന്ന ചിത്രം വലിയ വിജയമായിരുന്നു നേടിയിരുന്നത്. കൈനിറയെ സിനിമകളുമായി വീണ്ടും സിനിമാരംഗത്ത് സജീവമാകാൻ തയ്യാറെടുക്കുകയാണ് സുരേഷ് ഗോപി.