‘ഞങ്ങളുടെ വീട്ടിലെ കര്ട്ടണ് ദേ ഇവിടുന്നാ….’ മരിക്കുന്നതിന് മുന്‍പ് സുബി ചെയ്തുവെച്ച വീഡിയോ പുറത്തുവിട്ട് കുടുംബം
കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ സുബി സുരേഷ് ലോകത്തോട് വിട പറഞ്ഞത്. കരള്‍ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുബി 41 മത്തെ വയസിലാണ് ലോകത്തോട് വിടപറഞ്ഞത് കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം. തീര്‍ത്തും തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗം സഹപ്രവര്‍ത്തകര്‍ക്കടക്കം നടുക്കമായിരുന്നു. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്.
ഇപ്പോഴിതാ, സുബി മരിക്കുന്നതിന് മുമ്പ് എടുത്തുവെച്ച ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സഹോദരന് എബി. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് എടുത്ത വീഡിയോയാണെന്ന് പറഞ്ഞാണ് ഇപ്പോള്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്. വീഡിയോകള്‍ നീ അപ്ലോഡ് ചെയ്തോ, ഞാന്‍ കുറച്ച് വ്ളോഗ് എടുത്ത് വെച്ചിട്ടുണ്ട് എന്ന് ഇടയ്ക്കിടെ പറയും. ആശുപത്രിയിലായിരുന്നപ്പോഴും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ഞങ്ങള്‍ കളയാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ചേച്ചി എടുത്തു വെച്ചിരിക്കുന്ന വീഡിയോകള്‍ ഞങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പോകുകയാണ്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണം. കൂടെ നിന്നതിന് നന്ദിയെന്നും പറഞ്ഞായിരുന്നു വീഡിയോ എബി സുരേഷ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/watch/?v=5826096550836613
സുബി എടുത്ത് വെച്ച നിരവധി വീഡിയോകള്‍ ഇനിയും പബ്ലിഷ് ചെയ്യാന്‍ ബാക്കിയുണ്ടെന്ന് സഹോദരന് എബി സുരേഷ് അടുത്തിടെ അറിയിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് വരുമ്പോഴേക്ക് ആ വീഡിയോകള്‍ അപ്ലോഡ് ചെയ്യണം എന്ന് സുബി സുരേഷ് പറയുമായിരുന്നുവെന്നും എബി വ്യക്തമാക്കിയിരുന്നു.
സുബി സുരേഷിനെ സഹായിച്ചവര്‍ക്ക് നന്ദി അറിയിച്ച് അടുത്തിടെ സഹോദരന് എബി സുരേഷ് എത്തിയിരുന്നു. എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചതിനും എല്ലാവരോടും നന്ദി പറയുകയാണ് എന്നായിരുന്നു എബി സുരേഷ് വീഡിയോയില്‍ വ്യക്തമാക്കിയത്. ചേച്ചിയെ ചികിത്സിച്ച ഡോക്ടര്‍മാരോടും അതുപോലെ ഭൂമിയിലെ മാലാഖമാര്‍ എന്ന് പറയുന്ന നേഴ്സുമാരോടും നന്ദി പറയുന്നു.