‘ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവദൂതനെപ്പോലെ എത്തിയ വ്യക്തിയാണ് സുരേഷ് ഗോപി’; സ്ഫടികം ജോര്‍ജ്
ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയിരുന്ന നടനാണ് സ്ഫടികം ജോര്‍ജ്. 1990 കളിലാണ് ജോര്‍ജ് വെള്ളിത്തിരയിലെത്തുന്നത്. എന്നാല്‍ ജോര്‍ജിന്റെ ആദ്യ സിനിമകളിലെ വേഷങ്ങളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട്, 1995 ല്‍ ഭദ്രന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ബ്ലോക്കബ്സ്റ്റര്‍ ചിത്രം സ്ഫടികത്തിലാണ് ജോര്‍ജ്ജ് പ്രധാന വില്ലന്‍ വേഷത്തിലെത്തുന്നത്.
സ്ഫടികം എന്ന സിനിമയിലെ അഭിനയമാണ് ജോര്‍ജിന്റെ ജീവിതം മാറ്റിയെഴുതിയത്. സ്ഫടികം എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തെ തേടിയെത്തിയത് നിരവധി ഓഫറുകളാണ്. അതില്‍ പോലീസ് വേഷങ്ങളിലേക്കും, വില്ലന്‍ വേഷങ്ങളിലേക്കും അദ്ദേഹം കൂടുതല്‍ ക്ഷണിക്കപ്പെട്ടു. പിന്നീട് യുവതുര്‍ക്കി, ലേലം ,സൂപ്പര്മാന് ,വാഴുന്നോര്‍ ,പത്രം ,നരസിംഹം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളില്‍ എത്തി. അതില്‍ കടയാടി ബേബിയും, ആന്‍ഡ്രൂസും, തോമസ് വഴക്കളിയും, കല്ലട്ടി വാസുദേവനും മലയാളിയുടെ മനസ്സില്‍ ഇന്നും മായാത്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാണ്.
എന്നാല്‍ വില്ലന്‍ വേഷങ്ങളില്‍ ചലച്ചിത്ര രംഗത്ത് തിളങ്ങി എങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതം പ്രേക്ഷകരെ വേദനിപ്പിക്കുന്നതാണ്. ഡയാലിസിസ് അടക്കമുള്ള പല ബുദ്ധിമുട്ടുകളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് സ്പടികം ജോര്‍ജ് പറയുന്നത്. താന്‍ കിഡ്നി മാറ്റല്‍ ശസ്ത്രക്രിയ കഴിഞ്ഞ ആളായിരുന്നു. ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ഉള്‍പ്പെടെ ചെയ്യണം. എന്നാല്‍ തന്റെ ആരോഗ്യപ്രശ്നങ്ങളുടെ കൂടെ ഭാര്യക്ക് കാന്‍സര്‍ കൂടി വന്നതോടെ താന്‍ തകര്‍ന്നു പോയി.
ഞങ്ങളുടെ ഈ അവസ്ഥയില്‍ ഞങ്ങള്‍ക്ക് കൈത്താങ്ങായി ഉണ്ടായത് നടന് സുരേഷ് ഗോപി ആയിരുന്നു.തങ്ങളുടെ ജീവിതത്തിലേക്ക് ദൈവദൂതനെപ്പോലെ എത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി നിരവധി സന്ദര്‍ഭങ്ങളില്‍ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. തന്റെ സഹോദരതുല്യന്‍ ആണ് സുരേഷ് ഗോപിയെന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്.