‘വിവാദങ്ങളില്‍ തകര്‍ന്നു പോയിട്ടുണ്ട്, നമ്മള് അനുഭവിക്കുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെങ്കില്‍ അത് സ്വയം അനുഭവിക്കണം’ ; ഷൈന്‍ നിഗം
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഷെയിന്‍ നിഗം. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച യുവനടന് കൂടിയാണാ ഷെയ്ന്. അന്തരിച്ച നടന് അബിയുടെ മകനാണ്. താന്തോന്നി, അന്‍വര്‍, അന്നയും റസൂലും, ബാല്യകാലസഖി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ഷെയ്ന് കിസ്മത്തിലെ നായകവേഷം ചെയ്തതോടെ കൂടുതല്‍ ശ്രദ്ധേയനായി. തുടര്‍ന്ന് ആന്റണി സോണി സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ നായികയായി എത്തിയ സൈറാ ബാനു എന്ന ചിതത്തില്‍ ഷൈന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി. ബര്‍മുഡ എന്ന സിനിമയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ഈ സിനിമയുടെ പ്രമോഷന് പരിപാടികളുമായി ബന്ധപ്പെട്ട് താരം നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘എന്ത് കാര്യം ചെയ്യുമ്പോഴും നിയത്തിന് പ്രാധാന്യം നല്കുന്ന വ്യക്തിയാണ് താനെന്നും, എന്നുവച്ചാല്‍ നമ്മളുടെ ഉദ്ദേശശുദ്ധിയെ ആണ് അത് ഉദ്ദേശിക്കുന്നതെന്നും, നമ്മള് എന്ത് കാര്യം ചെയ്യുമ്പോഴും അത് മുകളില്‍ ഒരാള്‍ കാണുന്നുണ്ടെന്നും താരം പറയുന്നു. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ മാത്രമേ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. പക്ഷേ എന്റെ ഉദ്ദേശം എന്തായിരിക്കും എന്ന് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കുന്നില്ല. പക്ഷേ ദൈവം നമ്മളുടെ ഹൃദയത്തിലേക്കാണ് നേരെ നോക്കുന്നത്. ഞാന്‍ ഇതുവരെ തെറ്റുകള്‍ ഒന്നും ചെയ്യാത്തത് കൊണ്ട് എനിക്ക് പേടിയും ഇല്ല” ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
അതുപോലെ, തനിക്കെതിരെ വരുന്ന വിവാദങ്ങളില്‍ തകര്‍ന്നു പോയിട്ടുണ്ട്. എന്നാല്‍ വിവാദങ്ങള്‍ ഉണ്ടായതുകൊണ്ടല്ല തകര്‍ന്നുപോയത്. നമ്മള് കടന്നു പോകുന്നത് എന്തിലൂടെയാണ് എന്ന് ആലോചിക്കുമ്പോള്‍.. നമ്മള് അനുഭവിക്കുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെങ്കില്‍ അത് സ്വയം അനുഭവിക്കണം. അപ്പോള്‍ മനസ്സിലാകും അന്ന് അയാള്‍ കടന്നുപോയത് ഇത്തരത്തില്‍ ഒരു സാഹചര്യത്തിലൂടെ ആയിരുന്നു എന്ന്. ഷൈന്‍ പറഞ്ഞു. ഒരു ദിവസം പത്രം എടുത്തു നോക്കുമ്പോള്‍ സ്വന്തം വീട്ടില്‍ ഇല്ലാത്ത ഒരു സംഭവം പത്രത്തില്‍ വരുമ്പോള്‍ ഉള്ള വിഷമം മനസ്സിലാവുകയുള്ളൂ. അല്ലാത്തവര്‍ക്ക് അതെല്ലാം വെറും വാര്‍ത്തകള്‍ മാത്രമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അടുത്തിടെ ഹനാന് എന്ന പെണ്‍കുട്ടി താരത്തെ വിവാഹം ചെയ്യുവാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. അതിനെ കുറിച്ചുള്ള അഭിപ്രായം ഷൈന്‍ നിഗത്തോട് ചോദിച്ചെങ്കിലും അങ്ങനെ ഒരു വാര്‍ത്ത താന്‍ കേട്ടിട്ടില്ലെന്നും, എന്താണ് സംഭവം എന്നുമായിരുന്നു താരം തിരിച്ച് ചോദിച്ചത്. എന്നാല്‍ നടന്റെ ഈ മറുപടി അഹങ്കാരം നിറഞ്ഞതാണ് എന്നാണ് മലയാളികളിലെ ഒരു വിഭാഗം പറയുന്നത്. ഇത്രയും പോപ്പുലര്‍ ആയിട്ടുള്ള ഒരു പെണ്‍കുട്ടിയെ അറിയില്ല എന്നു പറഞ്ഞത് തികഞ്ഞ അഹങ്കാരം തന്നെയാണ് എന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ചോദിക്കുന്നത്.