‘ ചിലരെങ്കിലും വാര്‍ത്തകള്‍ വായിച്ച് തെറ്റിധരിച്ചെങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്’; ഉണ്ണിമുകുന്ദന്റെ പോസ്റ്റിന് താഴെ കമന്റിട്ട് സന്തോഷ് പണ്ഡിറ്റ്‌
1 min read

‘ ചിലരെങ്കിലും വാര്‍ത്തകള്‍ വായിച്ച് തെറ്റിധരിച്ചെങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്’; ഉണ്ണിമുകുന്ദന്റെ പോസ്റ്റിന് താഴെ കമന്റിട്ട് സന്തോഷ് പണ്ഡിറ്റ്‌

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ ബാല നടത്തിയ പരാമാര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചാവിഷയം. ചിത്രത്തില്‍ അഭിനയിച്ച താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നാണ് നടന്‍ ബാലയുടെ ആരോപണം. എന്നാല്‍ ബാല ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ, ബാല പറയുന്നത് ശരിയല്ലെന്നും തനിക്കും സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കും പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

തൊട്ടു പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബാല ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കിയ പ്രതിഫലത്തിന്റെ രേഖകളും, തെളിവുകളും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലടക്കം പുറത്തുവിടുകയും ചെയ്തിരുന്നു.

 

ഉണ്ണിമുകുന്ദന്‍ നടന്‍ ബാലയ്ക്ക് അക്കൗണ്ട് വഴി നല്‍കിയ തുകയുടെ കണക്കുകള്‍ പങ്കുവെച്ചതിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ‘പൊളിച്ചു dear..Keep it up..ഈ statement ഇങ്ങനെ പബ്ലിക്ക് ആയി ഇട്ടില്ലെങ്കിലും നിങ്ങള്‍ ആണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം.. എങ്കിലും ചിലരെങ്കിലും ഈ വാര്‍ത്ത വായിച്ച് തെറ്റിധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്..നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ പുറകില്‍ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു.. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. All the best dear’, എന്നാണ് സന്തോഷ് പണ്ഡിറ്റ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ കമന്റ് ഇട്ടത്. പിന്നാലെ സന്തോഷിന്റെ പ്രതികരണം ശരി വച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

അതേസമയം, ബാലയ്ക്ക് പ്രതിഫലം നല്‍കിയെന്നും 2 ലക്ഷം രൂപയാണ് നല്‍കിയതെന്നും ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് ബാലയെ സജസ്റ്റ് ചെയ്തത് താനാണെന്നും, സൗഹൃദത്തിന്റെ പേരില്‍ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും പ്രതിദിനം 10,000 രൂപ വച്ച് 2 ലക്ഷം രൂപ നല്‍കിയിരുന്നെന്നും ഉണ്ണിമുകുന്ദന്‍ വെളിപ്പെടുത്തിയിരുന്നു.

അവസാനം അഭിനയിച്ച ചിത്രത്തില്‍ 3 ലക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ ഈ പെയ്‌മെന്റ് നല്‍കിയതിനു ശേഷം അദ്ദേഹം വലിയ ഡിമാന്‍ഡ് മുന്നോട്ടുവച്ചു. കുറച്ച് ട്രോളുകള്‍ കൊണ്ട് ഒരാള്‍ പ്രശസ്തനായി എന്നതുകൊണ്ട് അയാള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കല്‍ സാധ്യമല്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.