ഏഴ് വയസ്സ് മുതലുള്ള ആഗ്രഹം 28 വയസ്സില്‍ സാധിച്ചു; രജനിക്കൊപ്പം സഞ്ജു സാംസണ്
തമിഴ് സ്റ്റെല്‍ മന്നന് രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സഞ്ജു സാംസണ്. സോഷ്യല്‍ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം താരം പങ്കുവെച്ചിരിക്കുന്നത്. താന്‍ 7 വയസ്സുമുതല്‍ രജനികാന്തിന്റെ വലിയ ആരാധകനായിരുന്നുവെന്ന് സഞ്ജു പറയുന്നു. ‘ഏഴാമത്തെ വയസ്സില്‍ സൂപ്പര്‍ രജനി ആരാധകനാണ്,, ഒരു ദിവസം ഞാന്‍ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു..ഒടുവില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം തലൈവര്‍ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി’, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം സഞ്ജു സാസംസണ്‍ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളും പ്രശംസകളുമായി ഫോട്ടോയ്ക്ക താഴെ കമന്റുമായി വന്നത്.
At the age of 7 already being a Super Rajni fan,,I told my parents ..See one day I will go and meet Rajni sir in his house… After 21 years,that day has come when The Thalaivar invited me
അതേസമയം, രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം ‘ജയ്ലര്‍’ ആണ്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്കുമാറും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിലുണ്ട്. രമ്യാ കൃഷ്ണനും ‘ജയിലറി’ല്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനികാന്ത് നായകനാകുന്ന ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.