ഇത് നമ്മള്‍ കാണേണ്ട ദൗത്യമാണ്! ‘മാളികപ്പുറം കണ്ടപ്പോള്‍ ശബരിമലയില്‍ പോയ അനുഭൂതി, ചിത്രം കുടുംബ സമേതം കാണണം’ ; സന്ദീപ് വാര്യര്‍
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘മാളികപ്പുറം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രതീക്ഷകള്‍ കാത്തുവെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തില്‍ മാളികപ്പുറത്തെ കുറിച്ച് സന്ദീപ് വാര്യര്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ശബരിമല പോയ അനുഭൂതി ചിത്രം സമ്മാനിച്ചുവെന്നും കുടുംബ സമേതം തന്നെ സിനിമ കാണണമെന്നും സന്ദീപ് വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. ‘സ്വാമി ശരണം … മാളികപ്പുറം പതിനെട്ടാം പടി കയറുമ്പോള്‍ കണ്ണ് നിറയും. മറ്റൊന്നും പറയാനില്ല. ശബരിമല പോയ അനുഭൂതി. ഉണ്ണിക്കും മാളികപ്പുറത്തിനും അഭിനന്ദനങ്ങള്‍. കാണണം കുടുംബ സമേതം’, എന്നായിരുന്നു സന്ദീപിന്റെ വാക്കുകള്‍.
1.ഇനി ചില പ്രേക്ഷക പ്രതികരണങ്ങള്‍ കൂടി നോക്കാം…
‘തമാശകൊണ്ട് ചിരിപ്പിക്കും
കുഞ്ഞ് മാളികപ്പുറം നമ്മെ ഇമോഷന്‍സ് കൊണ്ട് കരയിക്കും
ഭക്തികൊണ്ട് ആനന്ദലഹരിയിലും എത്തിക്കും
ആക്ഷന്‍ സീക്വന്‍സ് അന്യായം
ഓരൊ കഥാപാത്രങ്ങള്‍ക്കും അവരുടേതായ ഇംബോര്‍ട്ടന്‍സ് ഉണ്ട് അതിപ്പം അയ്യന് പോലും ഉണ്ട്
അസാധ്യ സ്‌ക്രിപ്പ്റ്റ് തിരക്കഥ ടോട്ടല്‍ Entertainment എല്ലാരീതിയിലും Abhilash ജശഹഹമശ Vishnu Sasi Shankar good work bros
ഫസ്റ്റ് ഹാഫ് തമാശ ഇമോഷന്‍സ് സെക്കണ്ട് ഹാഫ് അയ്യ്പ്പനോടൊപ്പം ഒരുയാത്രയാണ് – നമ്മള്‍ക്കാവശ്യമുള്ളപ്പോള്‍ ഭഗവാന് നമ്മളിള്‍ ഒരാളായ് അയ്യന്‍ വരുന്നത് വരെയുള്ള യാത്ര – തത്വമസി
2022ലെ അവസാന പാന്‍ ഇന്ത്യന്‍ മൂവി ഉറപ്പ്
എന്തൊക്കെയായാലും
അഖിലാണ്ട കോടി ബ്രഹ്മാണ്ട ‘ നായകന്‍ ‘ ഇപ്പളും അയ്യനാണ് അയ്യപ്പനാണ്‘
2. ഉണ്ണിമുകുന്ദന്‍ എന്ന നടന്റെ കരിയര്‍ ബെസ്റ്റ് മൂവികളില്‍ ഒന്നാം സ്ഥാനത്തു ഇനി ഈ സിനിമയും ഉണ്ടാകും.ഈ സിനിമ ചെയാന്‍ അയ്യപ്പന്‍ നിയോഗിച്ച ആളാണ് ഉണ്ണിമുകുന്ദന്‍. ഈശ്വരനില്‍ വിശ്വസിക്കുന്ന എതൊരു മതസ്തര്‍ക്കും ഈ സിനിമ ഇഷ്ടപെടും.ഭക്തി എന്നതിനോടപ്പം , ഈ സിനിമയിലെ ചില കഥാ മുഹൂര്‍ത്തങ്ങളില്‍ ഒരുപാട് തവണ നമ്മുടെ കണ്ണ് നിറഞ്ഞു പോകും. ചില നിമിഷങ്ങളില്‍ ഓരോ അയ്യപ്പ ഭക്തരെയും കുളിരണിയിപ്പിക്കുകയും ഭക്തിയില്‍ ആറാടിപ്പിക്കുകയും ചെയ്യും.അതിനു ഉദാഹരണം ആണ് ഉണ്ണിമുകുന്ദന്റെ ആ ഒരു ഇന്‍ട്രോ സീന്‍ ?? അതൊരു കിടിലന്‍ സീന്‍ തന്നെ ആണ്. ഇടയ്ക്ക് എവിടൊക്കെയോ ശരണം വിളിക്കണം എന്നും നമ്മെ തോന്നിപ്പിക്കുന്ന എന്തോ ഒരു മാജിക് ഈ സിനിമയ്ക്കു ഉണ്ട്. എടുത്ത് പറയേണ്ടത് ഇതിലെ രണ്ടു കുട്ടികള്‍., ശെരിക്കും അവര്‍ അഭിനയിക്കുക തന്നെ ആണോ എന്നു പോലും ഓര്‍ത്തുപോയി. രണ്ടുപേരും അതിമനോഹരമായി തന്നെ ചെയ്തു. പിന്നെ ഇതിലെ പാട്ടുകള്‍ അതും മനോഹരം ആയിരുന്നു.. പിന്നെ യമരസഴൃീൗിറ രെീൃല ആണ്.,കിടിലന്‍ എന്നല്ല അതുക്കും മേലെ ആണ്ഈ സിനിമയുടെ വിജയത്തില്‍ നല്ലൊരു പങ്കു ഇതിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറിനു ഉണ്ട്. ഈ സിനിമ കണ്ടു ഇറങ്ങുന്ന ഓരോ പ്രേഷകര്‍ക്കും #ശബരിമല വരെ പോയി വന്ന ഒരു അനുഭവം സമ്മാനിക്കാന്‍ ഈ സിനിമയ്ക്ക് പറ്റും..
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.