ഓസ്കാറിലേക്ക് അടുത്ത് കീരവാണിയുടെ ‘നാട്ടു നാട്ടു’ ; എഴുന്നേറ്റ് നിന്ന് കയ്യടി നൽകാം ആർ.ആർ.ആർ ടീമിന്!
ഗോൾഡൻ ഗ്ലോബ് വേദിയിൽ അടക്കം കയ്യടി നേടി പുരസ്കാരം നേടി ഇതിനോടകം ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ ആർ.ആർ.ആർ സിനിമയിലെ നാട്ടു നാട്ടു ഗാനം 95-ാമത് ഓസ്കർ പുരസ്കാരപ്പട്ടികയിൽ. എസ്എസ് രാജമൗലി ഒരുക്കിയ ആർ.ആർ.ആർ. സിനിമയിൽ സംഗീത സംവിധായകൻ എം.എം. കീരവാണി ചെയ്ത നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ നാമനിർദേശം ലഭിച്ചിരിക്കുന്ന വാർത്ത ഇന്ത്യ മൊത്തം ആഘോഷത്തിമിർപ്പിൽ ഏറ്റെടുത്തിരിക്കുകയാണ്. ഈ സന്തോഷവാർത്ത ആർ.ആർ.ആറിന്റെ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെ അഭിനന്ദന പെരുമഴയാണ്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഗാനത്തിന് ഓസ്കാർ നാമനിർദേശം ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ നെറുകയിൽ നിൽക്കുന്ന ഈ ഒരു അവസരത്തിലാണ് ആർ.ആർ.ആറിനെ തേടി ഓസ്കാർ എൻട്രിയും എത്തിയിരിക്കുന്നത്. ‘ഞങ്ങൾ ചരിത്രം കുറിച്ചിരിക്കുന്നു’ എന്നാണ് ആർ.ആർ.ആർ. ടീം ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ഈയൊരു വാർത്ത പങ്കുവെയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും ട്വീറ്റ് ചെയ്ത് ഏവരോടും ഈ മനോഹര കാര്യം പങ്കുവച്ചിരിക്കുകയാണ്. ഓസ്കാർ കൂടി ഈ ഗാനം നേടണം എന്ന തീവ്രമായ ആഗ്രഹത്തിലാണ് ഇന്ത്യൻ സിനിമ ലോകം. പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് ഇത് ഒരു അതുല്യ നേട്ടം കൂടിയാണ്. സിനിമാപ്രവർത്തകർക്കും വലിയ ഒരു ഊർജ്ജമാണ് ഈ ഒരു നേട്ടത്തിലൂടെ രാജമൗലിയും സംഘവും തന്നിരിക്കുന്നത്. മികച്ച വിദേശ ഭാഷാ ചിത്രത്തിന് അടക്കം ഒരുപാട് പുരസ്കാരങ്ങൾ ഇതിനോടകം ആർ.ആർ.ആർ നേടിക്കഴിഞ്ഞു.
നാട്ടു നാട്ടു ഗാനം ഈ മാസം തന്നെ പ്രഖ്യാപിച്ചു ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജിനൽ സോങ് എന്ന വിഭാഗത്തിൽ പുരസ്കാരം നേടിയിരുന്നു. നാട്ടു നാട്ടുവിലൂടെ സംഗീത സംവിധായകൻ എം.എം. കീരവാണി ആ അതുല്യ പുരസ്കാരം സ്വന്തമാക്കിയത് രാജ്യം മൊത്തം അഭിമാനകരമായ നിമിഷം എന്നോണം ആണ് നോക്കി കണ്ടത്. സൗത്ത് ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് തെലുഗു സിനിമയ്ക്ക് അഭിമാനമായാണ് ആർ.ആർ.ആർ ഉയരങ്ങൾ താണ്ടുന്നത്. കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് നാട്ടു ഗാനം ആലപിച്ചിരിക്കുന്നത്. പ്രേം രക്ഷിത് ആയിരുന്നു ആരെയും നൃത്തം വയ്ക്കാൻ പ്രേരിപ്പിക്കുന്ന നൃത്തസംവിധാനം നിർവ്വഹിച്ചത്. ജൂനിയർ എൻടിആർ മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് എന്ന വാർത്തയും നേരത്തെ പുറത്തുവന്നിരുന്നു.
Summary : RRR song naattu selected for Oscars.