‘ഇനി സാമി സാമി കളിക്കില്ല, ഭാവിയില്‍ നടുവേദന വരും’; രശ്മിക പറയുന്നു
അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പയിലെ സൂപ്പര്‍ഹിറ്റ് പാട്ടായിരുന്നു സാമി സാമി എന്ന് തുടങ്ങുന്നത്. തെലുങ്ക്, തമിഴ് മലയാളം, കന്നട തുടങ്ങിയ ഭാഷകളില്‍ റിലീസായ ഈ ഗാനം, ചിത്രത്തിനൊപ്പം തന്നെ വന്‍ ഹിറ്റായിരുന്നു. സാമി സാമി എന്ന ഗാനത്തിന് ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ആ ഗാനത്തിന് ചുവടുവെച്ചത് രശ്മിക മന്ദാനയാണ്. താരം ഏത് പൊതു വേദിയില്‍ പോയാലും ആ ചുവടുകള്‍ വയ്ക്കുകയും ചെയ്യും.
ഇപ്പോഴിതാ, താന്‍ ഇനി ഒരിക്കലും ഒരു വേദിയിലും ‘സാമി..സാമി’ ഗാനത്തിന് നൃത്തം ചെയ്യില്ലെന്നാണ് രശ്മിക പറയുന്നത്. ഇത്തരത്തില്‍ ഈ ഗാനത്തിന് നൃത്തം ചെയ്താല്‍ എന്റെ പിറകില്‍ പ്രായം കൂടുന്നതിന് അനുസരിച്ച് പ്രശ്നം വരും എന്നാണ് നടി പറയുന്നത്. ‘ഒരുപാട് തവണ ‘സാമി സാമി’ നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്. നിങ്ങള്‍ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്,?? അതിന് പകരം നമ്മള്‍ക്ക് വേറെ എന്തെങ്കിലും ചെയ്യാം’ എന്നായിരുന്നു താരത്തിന്റെ മറുപടി. തന്റെ ഫാന്‍സിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചോദ്യോത്തര പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു രശ്മിക.
‘സാമി..സാമി’ ഡാന്‍സ് കളിക്കാമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. മാത്രമല്ല, തമിഴില്‍ വിജയ് ചിത്രത്തില്‍ അഭിനയിച്ച അനുഭവം നടി ചോദ്യോത്തോര പരിപാടിയില്‍ വിവരിച്ചു. തനിക്ക് മലയാള സിനിമകള്‍ ഏറെ ഇഷ്ടമാണെന്നും. അതില്‍ നിറഞ്ഞ ജീവിതങ്ങളും ഏറെ സ്നേഹമുള്ള മനുഷ്യരും ഉണ്ടെന്നും രശ്മിക പറയുന്നു. അടുത്തിടെ തനിക്കെതിരായ ട്രോളുകള്‍ക്കെതിരെ രശ്മിക രംഗത്ത് എത്തിയിരുന്നു. വളരെ മോശമായ ട്രോളുകള്‍ തന്റെ ദിവസവുമുള്ള ജീവിതത്തെ ബാധിക്കുന്നുണ്ട് എന്നാണ് രശ്മിക ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.
എന്നാല്‍ നേരായി രീതിയില്‍ തന്നോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ താന്‍ കേള്‍ക്കുമെന്നും രശ്മിക പറയുന്നു. ഇത്തരം അവസ്ഥയില്‍ ഈ പ്രശസ്തിയും വിജയവും എല്ലാം ഉപേക്ഷിക്കാന്‍ തോന്നിയോ എന്ന ചോദ്യത്തിന് ചില സമയം അങ്ങനെ തോന്നാറുണ്ട് എന്നാണ് രശ്മിക അഭിമുഖത്തില്‍ പറയുന്നത്.
‘ഞാന്‍ എന്ത് ചെയ്യുന്നു എന്നതില്‍ ജനങ്ങള്‍ക്ക് പ്രശ്നമുള്ള പോലെ തോന്നുന്നു. എന്റെ ശരീരത്തിന്റെ കാര്യത്തില്‍ നോക്കിയാല്‍ ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്താല്‍ പ്രശ്നം, ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്തില്ലെങ്കില്‍ ഞാന്‍ തടിയാണെന്ന് പറയും. ഞാന്‍ കുറേ സംസാരിച്ചാല്‍ ഞാന്‍ ക്രിഞ്ച് എന്ന് പറയും. ഒന്നും സംസാരിച്ചില്ലെങ്കില്‍ ആറ്റിറ്റിയൂഡ് എന്ന് പറയും. ഞാന്‍ ശ്വാസം കഴിച്ചാലും, ഇല്ലെങ്കില്‍ പോലും ജനങ്ങള്‍ക്ക് എന്നോട് പ്രശ്നമാണ്. ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഇവിടെ തുടരണോ?, അതോ എല്ലാം ഉപേക്ഷിക്കണോ? – രശ്മിക വളരെ വൈകാരികമായി അഭിമുഖത്തില്‍ ചോദിച്ചു.