എന്റെ അടുത്ത് കഥ പറയാന്‍ വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍… പൃഥ്വിരാജ് പറയുന്നു
ജൂലൈ 7നായിരുന്നു പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങിയ കടുവ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് മനസ്സു തുറന്ന് സംസാരിക്കുകയാണ് നടന് പൃഥ്വിരാജ്. തന്റെ സിനിമാ കഥകള്‍ കേള്‍ക്കാള്‍ മാനേജര്‍ ഇല്ലെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. അങ്ങനെ ഒരു മാനേജറെ നിയമിക്കാത്തത് കൊണ്ടുണ്ടാകുന്ന ഗുണത്തെ പറ്റിയും ദോഷത്തെ പറ്റിയും പൃഥ്വിരാജ് സംസാരിക്കുന്നുണ്ട്.
തനിക്ക് ഒരു മാനേജറോ, ഈ കഥ കേട്ടിട്ട് കൊള്ളാം ഈ കഥ സാര്‍ കേള്‍ക്കൂ എന്ന് പറയാന്‍ ഫില്‍റ്ററോ ഇല്ല. അതിനു ഗുണവും ദോഷവുമുണ്ടെന്നും അതിന്റെ ഗുണം എന്താണെന്ന് വെച്ചാല്‍ എന്റെ അടുത്ത് നിങ്ങള്‍ക്ക് ഡയറക്ട് ആക്സസ് ഉണ്ടാകും എന്നതാണ്. എന്റെ ലൊക്കേഷനില്‍ വരികയോ എനിക്ക് മെസേജ് ചെയ്യുകയോ അല്ലെങ്കില്‍ എനിക്ക് പരിചയമുള്ള ഒരു സിനിമാക്കാരുടെ കോണ്ടാക്ട് വഴി കഥ പറയണമെന്ന് പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ എന്റെ അടുത്താണ് വരിക. അല്ലാതെ എന്റെ ഒരു മാനേജറോ അല്ലെങ്കില്‍ മറ്റൊരാളോ അല്ല കഥ കേള്‍ക്കുകയെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാല്‍ അതിന്റെ ദോഷം എന്താണെന്ന് വെച്ചാല്‍ എനിക്ക് ഒരു ദിവസം അത്ര കഥകളെ കേള്‍ക്കാന്‍ പറ്റു എന്നതാണ്. ചിലപ്പോള്‍ ഷൂട്ടിങ് നടക്കുന്ന സമയത്തെ ഇടവേളകളില്‍ കഥകള്‍ കേള്‍ക്കാനുള്ള മാനസികാവസ്ഥയിലാണെങ്കില്‍ പോലും ഒരു ദിവസം രണ്ട് കഥകളെ തനിക്ക് കേള്‍ക്കാന്‍ പറ്റുള്ളുവെന്ന് പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
അതിന്റെ ദോഷം എന്ന് പറയുന്നത് എനിക്ക് കുറച്ച് കഥകളെ കേള്‍ക്കാന്‍ പറ്റൂ. ഒരു ദിവസം ഷൂട്ടിംഗ് നടക്കുമ്പോള്‍ ഷോട്ടുകള്‍ക്കിടയില്‍ കേള്‍ക്കാം എന്ന് വിചാരിച്ചാല്‍ പോലും ഒരു ദിവസം രണ്ട് കഥകള്‍ മാത്രമാണ് കേള്‍ക്കാന്‍ പറ്റുക. തന്നോട് പലരും ചോദിച്ചിട്ടുണ്ട്, കഥ കേള്‍ക്കാന്‍ മൂന്നുപേരെയെങ്കിലും നിയമിച്ചു കൂടെയെന്ന്. അതില്‍ തനിക്കൊരു സംശയമുള്ളത് ഇതാണ്… അങ്ങനെ ഞാന്‍ ഒരാളെ നിയമിക്കുകയാണെങ്കില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട കഥകളല്ലേ ഞാന്‍ കേള്‍ക്കുക. തനിക്ക് ഇഷ്ടപ്പെട്ട കഥകള്‍ അല്ലല്ലോ ഞാന്‍ കേള്‍ക്കുക. അതിനൊരു പ്രതിവിധിയില്ല. എന്നോട് ഒരു കഥ പറയണമെങ്കില്‍ എങ്ങനെയെങ്കിലും ഒരു വഴി ഉണ്ടാകും അപ്പോള്‍ പറയുക. പിന്നെ എനിക്ക് ഒരു കഥ ഇഷ്ടപ്പെട്ടാല്‍ തന്നെ അത് സിനിമ ആകാനുള്ള ഒരു താമസം ഉണ്ടാകുമെന്നാണ് പൃഥ്വിരാജ് പറയുന്നത്.