എ ആര് റഹ്മാന്റെ സംഗീത സംവിധാനത്തില്‍ മകന് പാടിയ പത്ത് തലയിലെ ഗാനം പുറത്തുവിട്ടു
ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘പത്ത് തല’. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ എല്ലാം വൈറലായിരുന്നു. ടീസറില്‍ അതിഗംഭീര സ്കോറാണ് റഹ്മാന് പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ‘പത്ത് തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷനായി എ ആര് റഹ്മാന്റെ സംഗീതത്തില്‍ മകന് എ ആര് അമീനും ശക്തിശ്രീ ഗോപാലനും പാടിയ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന് എന്നിവര്‍ കഥാപാത്രങ്ങളാകുന്ന പത്ത് തല ചിത്രത്തിനായി എ ആര് റഹ്മാന് സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സംവിധായകന് ഒബേലി എന്‍ കൃഷ്ണ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചത്. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്സ് വന്‍ തുകയ്ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ‘പത്ത് തല’. ആരാധകരും വന്‍ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
ചിമ്പു നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം ‘വെന്ത് തനിന്തതു കാടാ’ണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. ‘വെന്ത് തനിന്തതു കാടി’ന് രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന വെന്ത് തനിന്തത് കാട് ആണ് ആ ചിത്രം. ഭാരതിയാറുടെ ‘അഗ്നികുഞ്ജൊണ്ഡ്രു കണ്ടേന്’ എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം മേനോന് സിനിമയ്ക്ക് പേര് കണ്ടെത്തിയത്.