1000 കോടിയിലേക്ക് എത്താന്‍ ‘പത്താന്‍’ കുതിക്കുന്നു; ഇതുവരെ നേടിയത് 600 കോടിയിലധികം
ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍ ജനുവരി 25നാണ് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതല്‍ ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് ഈ ചിത്രം. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. കഴിഞ്ഞ ദിവസം അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. അതില്‍ പത്താന്‍ സ്വന്തമാക്കിയത് 500 കോടി കളക്ഷനാണ്. ഇപ്പോഴിതാ, റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോള്‍ ലോകമെമ്പാടുമായി 634 കോടിയാണ് പത്താന്‍ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുമാത്രം 330 കോടി പത്താന്‍ നേടിയത്. അടുത്ത ആഴ്ച അവസാനിക്കുമ്പോഴേക്കും ഷാരൂഖ് ഖാന്‍ ചിത്രം 1000 കോടി അടുപ്പിച്ച് നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഈ പ്രകടനം തുടര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ പണം ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും കളക്ട് ചെയ്ത ബോളിവുഡ് ചിത്രം എന്ന റെക്കോഡും പത്താന്‍ സ്വന്തമാക്കിയേക്കും.
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രമാണിത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പണം വാരിപ്പടമായിരിക്കുകയാണ് പത്താന്‍ എന്നാണ് വിവരം. അഞ്ചില്‍ നാല് ദിവസവും ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 50 കോടിയിലേറെയാണ് പത്താന്‍ നേടിയത്. നോര്‍ത്ത് അമേരിക്ക ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയ 5 ചിത്രങ്ങളില്‍ ഇപ്പോള്‍ പഠാന്‍ ഇടം നേടിയിട്ടുണ്ട്. 695 സ്‌ക്രീനുകളില്‍ നിന്ന് 5.9 മില്യണ്‍ ഡോളറുമായി പത്താന്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നും നേടിയത്. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്.
സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അതേസമയം, റിലീസിനു മുന്നേ വിവാദങ്ങള്‍ നേരിടേണ്ടി വന്ന ചിത്രം വന്‍ കുതിപ്പോടെ മുന്നേറുന്ന കാഴ്ചയാണ് ഇതിലൂടെ കാണുന്നത്.