ഇപ്പോൾ പ്രേക്ഷകർ മിസ്സ് ചെയ്യുന്നത് അത്തരം ചിത്രങ്ങളാണ്. ഇനി ഒരുപക്ഷേ അത്തരം ചിത്രങ്ങൾ ഉണ്ടാക്കുവാനും സാധ്യതയില്ല, ഒരു ആരാധകന്റെ വേദന നിറഞ്ഞ കുറിപ്പ്
ഒരുകാലത്ത് മലയാള സിനിമയ്ക്ക് ആവശ്യമുള്ള കൂട്ടുകൾ എല്ലാം ഓരോ സംവിധായകന്മാർ സമ്മാനിച്ചിരുന്നു എന്നതാണ് സത്യം. ചിരിയും ചിന്തയും ഉണർത്തുന്ന എത്രയോ മനോഹരമായ ചിത്രങ്ങൾ. തീയേറ്ററിൽ നിന്നും ചിരിച്ച് ക്ഷീണിച്ച പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങൾ. അങ്ങനെ നിരവധി മനോഹരമായ ചിത്രങ്ങളെ കാണാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് സിനിമ മറ്റൊരു വഴിയിലേക്ക് സഞ്ചരിക്കുകയാണ്. മാറ്റങ്ങൾ അനിവാര്യമാണ്, എങ്കിലും അത്തരം മനോഹരമായ ചിത്രങ്ങൾ ഇപ്പോഴും മിസ്സ് ചെയ്യുന്നവർ ധാരാളമുണ്ട്. ഇതിനെക്കുറിച്ചാണ് ഒരാൾ സിനിഫയൽ എന്ന സിനിമ ഗ്രൂപ്പിൽ ഒരു കുറിപ്പായി പങ്കുവെച്ചത്. ജോയി എന്ന വ്യക്തിയാണ് ഈ ഒരു കുറിപ്പ് പങ്കുവെച്ചത്.
ഇദ്ദേഹം പറയുന്നത് വൺമാൻഷോ എന്ന ചിത്രത്തെ കുറിച്ചാണ്. അടുത്തിരുന്നവർ ചിരിച്ചു ചിരിച്ചു തന്റെ ഷോൾഡറിൽ വരെ അടിച്ച് സിനിമയാണത്. ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്ന് ഒക്കെ വെള്ളം വന്നു എന്ന് പറയുന്നതുപോലെ ഒരു സിനിമ. അതായിരുന്നു വൺമാൻഷോ. സി ക്ലാസ്സ് തീയേറ്ററിലാണ് അന്ന് കണ്ടത്. പഴയ നാട്ടിൻപുറത്തുകാർ ഒക്കെ വരുന്ന ഒരു തീയേറ്റർ. ഉച്ചയ്ക്ക് 2 30 ന്. ഈ പടം ഇന്നും ടിവിയിൽ വന്നു കാണുമ്പോൾ തീയേറ്ററിൽ ഉള്ള ആ കൂട്ടച്ചിരി പെട്ടെന്ന് ഓർമ്മ വരും. ഷാഫിയുടെ ആദ്യ ചിത്രമായിരുന്നു. ചിരിയുടെ കൂടെ നല്ല പോലെ തന്നെ ടെൻഷൻ ഉണ്ടാക്കിയ ഒരു സിനിമ കൂടി ആയിരുന്നു ഇത്. ഇത് പോലെയുള്ള പടങ്ങളുടെ കുറവ് ഇപ്പോൾ നല്ല പോലെ ഉണ്ട് എന്ന് തോന്നിയിരുന്നു. ഉത്സവത്തിന് പോയി വരുന്ന ഫീൽ തരുന്ന ചില പടങ്ങൾ ഉണ്ടായിരുന്നു. അത്തരം പടങ്ങൾ ഇപ്പോൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്നും ഇദ്ദേഹം പങ്കുവച്ച് കുറിപ്പിൽ പറയുന്നുണ്ട്.
കോമഡിയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ അധികം ഇറങ്ങാറില്ല എന്നതാണ് സത്യം. കൂടുതലും ത്രില്ലർ ചിത്രങ്ങളിലേക്കും റൊമാന്റിക്ക് ചിത്രങ്ങളിലേക്കും ആളുകൾ മാറിയിരിക്കുകയാണ്. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ചിത്രം എത്തുകയാണെങ്കിൽ അതിനെ ആളുകൾ സ്വീകരിക്കുന്ന രീതിയും വ്യത്യസ്തമാണ് എന്നതുകൊണ്ടായിരിക്കാം ഒരുപക്ഷേ അത്തരം ചിത്രങ്ങളുടെ അഭാവം ഇപ്പോൾ വലിയ തോതിൽ തന്നെ മലയാളസിനിമയെ ബാധിച്ചിരിക്കുന്നത്. പക്ഷേ അത് സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം വളരെയധികം വലിയ വേദന തന്നെയാണ്.