“ഏറ്റവും ഇഷ്ടം തോന്നിയ സിനിമ തേന്മാവിൻ കൊമ്പത്ത് ആയിരുന്നു” – വിനീത് ശ്രീനിവാസൻ
1 min read

“ഏറ്റവും ഇഷ്ടം തോന്നിയ സിനിമ തേന്മാവിൻ കൊമ്പത്ത് ആയിരുന്നു” – വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ ഹെറ്റർസ് ഇല്ലാതെ നിലനിൽക്കുന്ന നടനും സംവിധായകനും ഗായകനും ഒക്കെയാണ് വിനീത് ശ്രീനിവാസൻ എന്ന് പറയേണ്ടിയിരിക്കുന്നു. വലിയൊരു ആരാധക വൃന്ദത്തെയാണ് വിനീത് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീനിവാസന്റെ മകൻ എന്നതിലുപരി സ്വന്തമായി ഒരിടം നേടിയെടുക്കാൻ ശ്രീനിവാസന് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇപ്പോൾ ഒരു അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ അച്ഛനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയിലേക്ക് താൻ വരുന്നതിന്റെ കാരണം അച്ഛന്റെ സ്വാധീനമാണ് എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.

 

ചെറുപ്പത്തിൽ സിനിമ ഷൂട്ടിങ് ഒക്കെ കഴിഞ്ഞ് വീട്ടിൽ വരുമ്പോഴാണ് അച്ഛനെ ശരിക്കും കാണുന്നത് ആ സമയം വീട്ടിൽ ഭയങ്കര ആഘോഷമായിരിക്കും എന്നും വിനീത് പറയുന്നുണ്ട്. ശ്രീനിവാസൻ വന്നതറിഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഒക്കെ തന്നെ വീട്ടിലേക്ക് വരും. അദ്ദേഹം തന്റെ സിനിമകളെക്കുറിച്ച് അവരോട് സംസാരിക്കുകയും ചെയ്യും. അച്ഛന്റെ പഴയ സിനിമ കാസറ്റുകളിലൂടെയാണ് വിദേശ സിനിമകൾ കണ്ടിരുന്നത് അതൊക്കെ തന്നെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നും വിനീത് പറയുന്നു. കുട്ടിക്കാലത്ത് കണ്ട് സിനിമകളിൽ ഒരുപാട് ഇഷ്ടപ്പെട്ട സിനിമ തേന്മാവിൻ കൊമ്പത്ത് ആയിരുന്നു. ഇപ്പോൾ ഇഷ്ടമുള്ള സിനിമ സന്ദേശമാണ്. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യങ്ങളെ കുറിച്ചൊക്കെ വിനീത് തുറന്നു പറഞ്ഞിരുന്നത്.

സിനിമയിലേക്ക് തന്നെ അടുപ്പിച്ചതിൽ അച്ഛന്റെ സ്വാധീനം വളരെ വലുതാണ് എന്നും താരം പറഞ്ഞിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അച്ഛനെ ശരിക്കും തങ്ങൾ കണ്ടിരുന്നത്. ആ സമയത്ത് വീട്ടിൽ വലിയ ആഘോഷമായിരിക്കും. ചിന്താവിഷ്ടയായ ശ്യാമള ഒരു മറവത്തൂർ കനവ് തുടങ്ങിയ ചിത്രങ്ങളൊക്കെ ചെയ്യുന്നതിന് മുൻപ് അച്ഛൻ സുഹൃത്തുക്കളുമായി ആ ചിത്രങ്ങളെ കുറിച്ചൊക്കെ ചർച്ച ചെയ്യുകയും ചെയ്യുമായിരുന്നു. അത് താൻ കേട്ടിട്ടുണ്ട്. അങ്ങനെയൊരു അന്തരീക്ഷം എപ്പോഴും വീട്ടിൽ ഉണ്ടായിരുന്നു. വിദേശ സിനിമ കാസറ്റുകളുടെ വലിയൊരു ശേഖരവും അച്ഛന്റെ മുറിയിൽ ഉണ്ടായിരുന്നു. അച്ഛനില്ലാത്ത സമയത്ത് താൻ അതൊക്കെ വായിക്കുകയും കാണുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നും വിനീത് കൂട്ടിച്ചേർത്തിയിരുന്നു. കുട്ടിക്കാലത്ത് അച്ഛന്റേതായി കണ്ട സിനിമകളിൽ ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ സിനിമ തേന്മാവിൻ കൊമ്പത്ത് ആയിരുന്നു. കാണുന്നതോറും ഇഷ്ടം തോന്നുന്ന ഒരു സിനിമ എന്നത് സന്ദേശമാണ്. അതിൽ അച്ഛനും അച്ഛന്റെ അവതരണ ശൈലിയാണ് ഏറ്റവും ഇഷ്ടം.