സ്വന്തം ഭാര്യ പറഞ്ഞിട്ട് പോലും കേൾക്കാത്ത ഐ വി ശശിയെ കൊണ്ട് മോഹൻലാൽ ആ കാര്യം സമ്മതിപ്പിച്ചു, ഇതുവരെ ആരുമറിയാത്ത രഹസ്യത്തെ കുറിച്ച് സത്യൻ അന്തിക്കാട്
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രീനിവാസൻ, ഇന്നസെന്റ്, സീമ അതിഥി വേഷത്തിൽ മമ്മൂട്ടി എന്നിവർ പ്രധാനമായി എത്തീരുന്നു. മികച്ച പ്രകടനമായിരുന്നു ഓരോരുത്തരും കാഴ്ച വെച്ചിരുന്നത്. കസിനോ എന്ന കമ്പനിയായിരുന്നു ചിത്രം നിർമ്മിച്ചത്. ചിത്രത്തെക്കുറിച്ച് ആരും അറിയാത്ത ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് വർഷങ്ങൾക്കുശേഷം സത്യൻ അന്തിക്കാട്. ഇതുവരെ ആർക്കും അറിയാത്ത രഹസ്യത്തിന്റെ എടാണ് സത്യൻ അന്തിക്കാട് തുറക്കുന്നത്. ചിത്രം നിർമ്മിച്ച കാസിനോ എന്ന നിർമ്മാണ കമ്പനി സത്യത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഐവി ശശിയുടെയും സീമയുടെ സെഞ്ച്വറി ഫിലിംസും കൊച്ചുമോനും ചേർന്ന് നിർമ്മാണ കമ്പനിയായിരുന്നു.
അടുത്ത പ്രോജക്ട് അവർ തന്നെയും ശ്രീനിയേയും ഏൽപ്പിക്കുകയായിരുന്നു. അടുത്ത ഒരു കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ ആയിരുന്നു തങ്ങൾ. ഫ്ലാറ്റിലേക്കുള്ള യാത്രയിൽ ഓട്ടോയിൽ ആണ് സഞ്ചരിച്ചത്. ആ സമയത്താണ് കോളനി പശ്ചാത്തപരമായ ഒരു സിനിമ എന്ന ആശയം മനസ്സിലേക്ക് കടന്നു വരുന്നത്. ആ സമയത്ത് തന്നെ സിനിമയ്ക്ക് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന പേരിടുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് അവരോട് പറഞ്ഞു, എന്നാൽ ഐ വി ശശിയ്ക്ക് മാത്രം പേര് ഇഷ്ടപ്പെട്ടില്ല പേര് മാറ്റണമെന്ന് ശശിയേട്ടൻ പറയുകയും ചെയ്തു. ഗിരിനഗർ കോളനി എന്നു പേരിടാൻ പറയുകയും ചെയ്തിരുന്നു. എന്നാൽ കൊച്ചുമോൻ പറഞ്ഞു ശശിയേട്ടനോട് സംസാരിക്കാം എന്ന്. പിന്നീട് കൊച്ചുമോൻ കാല് മാറി. ശശിയേട്ടനോട് സംസാരിക്കാമെന്ന് സീമ തന്നെ നേരിട്ട് പറഞ്ഞു. ഒരു ദിവസം ലൊക്കേഷനിലേക്ക് ശശിയേട്ടൻ എത്തി. ലാൽ ഒരു ഖുർഘ വേഷത്തിൽ നിൽക്കുകയാണ്. വേറെ എന്തെങ്കിലും പേര് ആലോചിക്കണമെന്ന് വന്നു ശശിയേട്ടൻ പറഞ്ഞു.
ലാൽ ഒരു മിനിറ്റ് എന്നും പറഞ്ഞ് ശശിയേട്ടനെ വിളിച്ചുകൊണ്ടു പോകുന്നതാണ് ഞങ്ങൾ കണ്ടത്. ഒരു മിനിറ്റ് കൊണ്ട് തിരിച്ചു വന്ന ശശിയേട്ടൻ പറയുകയാണ് സത്യന്റെ സിനിമ സത്യന് ഇഷ്ടമുള്ള പേരിടാനെന്ന്, ഞാൻ ആ നിമിഷം അന്തംവിട്ട് പോവുകയും ചെയ്തു. സ്വന്തം ഭാര്യ പറഞ്ഞിട്ട് പോലും കേൾക്കാത്ത ശശിയേട്ടനോട് എന്ത് മാജിക്കാണ് ഇത്.? എന്ത് സൂത്രമാണ് ലാൽ പ്രയോഗിച്ചത് എന്ന് ഞാൻ അന്ന് ലാലിനോട് ചോദിച്ചു. അപ്പോൾ ലാൽ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു, അത് ഇപ്പോൾ സത്യേട്ടൻ അറിയേണ്ടന്ന്, ഈ നിമിഷം വരെ ആ രഹസ്യം എന്നോട് പറഞ്ഞിട്ടുമില്ലന്നാണ് സത്യൻ അന്തിക്കാട് തുറന്നു പറയുന്നത്.