“ടര്‍ബോ എഞ്ചിൻ ഘടിപ്പിച്ചപോലെ ഒരു എക്സ്ട്ര കരുത്തുള്ള മനുഷ്യനാണ് ” ; മിഥുന്‍ മാനുവല്‍ തോമസിന്‍റെ വാക്കുകള്‍
പ്രഖ്യാപനംതൊട്ടെ പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ നിറഞ്ഞ ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന മാസ് ആക്ഷൻ കോമഡി ഴോണറിലുള്ള ടര്‍ബ. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയില്‍ രണ്ടാം സ്ഥാനം ടര്‍ബോ നേടി. ടീസറടക്കം പുറത്തുവിടുന്നതിനു മുന്നേ പ്രതീക്ഷ ചിത്രത്തില്‍ നിറയുകയാണ്. മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ടര്‍ബോ ജോസ് എന്ന നായക വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഈ വേഷത്തിന്‍റെ പ്രത്യേകത വിവരിക്കുന്ന ചിത്രത്തിന്‍റെ രചിതാവ് മിഥുന്‍ മാനുവല്‍ തോമസിന്‍റെ വാക്കുകള്‍ എപ്പോള്‍ വൈറലാകുകയാണ്.
‘ടര്‍ബോ എന്ന് പറയുമ്പോള്‍ ടര്‍ബോ എഞ്ചില്‍ ഘടിപ്പിച്ചപോലെ ഒരു എക്സ്ട്ര കരുത്തുള്ള മനുഷ്യനാണ്. അത് കണക്കിലെടുത്ത് തന്നെയാണ് ഇത്തരം ഒരു പേര് ചിത്രത്തിന് നല്‍കിയത്. ഒറ്റയടിക്ക് തറപറ്റിക്കുന്ന ഓവര്‍ ദ ടോപ്പ് ആക്ഷന്‍ ചിത്രത്തിലുണ്ട്. അതിനപ്പുറം എക്സ്ട്ര കരുത്തുള്ള നായകനെ അവതരിപ്പിക്കുകയാണ് ഇവിടെ” ടര്‍ബോ രചിതാവ് അഭിമുഖത്തില്‍ പറഞ്ഞു.
വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ മെയ് 23ന് തിയറ്ററുകളിൽ എത്തുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ദൈർഘ്യം സംബന്ധിച്ച വിവരം പുറത്തുവന്നിരുന്നു. ട്രാക്കന്മാരുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ട് മണിക്കൂർ 35 മിനിറ്റാണ് ടർബോയുടെ ദൈർഘ്യം. ചിത്രത്തിന്റെ ട്രെയിലർ വൈകാതെ പുറത്തുവരും. അതോടൊപ്പം സെൻസറിംഗ് വിവരവും എത്തുമെന്നാണ് കരുതപ്പെടുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷൻ സംരംഭമായ ചിത്രം ആക്ഷൻ- കോമഡി ജോണറിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക.
ജീപ്പ് ഡ്രൈവർ ആയ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന വേഷത്തിൽ മമ്മൂട്ടി എത്തുമ്പോൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. നേരത്തെ ജൂണിൽ ആയിരുന്നു ടർബോയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാലും ഇത് മാറ്റുക ആയിരുന്നു. അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.